മനുഷ്യനോളം വളരുന്ന യന്ത്രം, ആകെ കൺഫ്യൂഷൻ; ചെങ്കുത്തായ പാതയിലൂടെ കയറിയും ഇറങ്ങിയും റോബോട്ട്

optimus-robot-tesla

ചെങ്കുത്തായ ചരിവിലൂടെ ഇറങ്ങുകയും കയറുകയും ചെയ്ത് ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ട്. റോബോട്ടിൻ്റെ ചുവടുകൾ ഇപ്പോൾ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്. മദ്യപിച്ച ഒരാൾ നടക്കുന്നത് പോലെയാണ് റോബോട്ടിന്റെ ചലനങ്ങള്‍.

ചരിഞ്ഞ പ്രതലത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ ഒപ്റ്റിമസ് റോബോട്ട് ശ്രമിക്കുന്നതായി വീഡിയോ കാണിക്കുന്നു. നടക്കാന്‍ പഠിക്കുന്ന അല്ലെങ്കില്‍ കാലില്‍ ഉറപ്പില്ലാത്ത ഒരാളോട് സാമ്യമുള്ള റോബോട്ട് നന്നായി മദ്യപിച്ച ആളെ പോലെ ആടുന്നുണ്ട്. നിരവധി തവണ, വീഴുന്നതിന്റെ വക്കില്‍ എത്തുന്നു, പക്ഷേ ബാലന്‍സ് വീണ്ടെടുക്കാനും മുന്നോട്ട് പോകാനും സാധിക്കുന്നുണ്ട്.

Read Also: ആഹാ ഇത് കലക്കും! ഹിന്ദി അടക്കം ആറ് ഭാഷകളിൽ ഓട്ടോ ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ്

ഈ പുരോഗതി ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഹ്യൂമനോയിഡ് റോബോട്ടിക്സിന്റെ ഭാവിയെക്കുറിച്ച് ആഴത്തിലുള്ള ചിന്തകളും ഒപ്പം നര്‍മവും വീഡിയോക്ക് കമൻ്റുകളായി വന്നു. ‘മനുഷ്യനെപ്പോലെ നടക്കാന്‍, നിങ്ങള്‍ ആദ്യം ഒരു മനുഷ്യനെപ്പോലെ ഇടറാന്‍ പഠിക്കണം’ എന്നായിരുന്ന ഒരു കമൻ്റ്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk