എറണാകുളത്ത് അജ്ഞാത ത്വക്‌രോഗം ബാധിച്ച് 5പേര്‍ മരിച്ച സംഭവം: സ്വകാര്യ ലാബ് പരിശോധന ഫലം പുറത്ത്

എറണാകുളം മൂവാറ്റുപുഴ നഗരത്തിലെ നഗരസഭാ വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക്‌രോഗം ബാധിച്ചു രണ്ടാഴ്ചക്കിടെ അഞ്ച് പേർ മരിച്ച സംഭവത്തിൽ സ്വകാര്യ ലാബ് പരിശോധന ഫലം പുറത്ത്. മരിച്ച അന്തേവാസികളുടെ സ്രവങ്ങളില്‍ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. എന്നാൽ എറണാകുളം മെഡിക്കൽ സംഘം നടത്തിയ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യ അധികൃതർ

രണ്ടാഴ്ചക്കിടെ 5 പേർ മരിച്ച സംഭവത്തിൽ മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രമായ സ്നേഹവീട്ടിൽ മരിച്ചവരില്‍ നിന്ന് ശേഖരിച്ച ശ്രവങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. മൂവാറ്റുപുഴയിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് മരിച്ചവരുടെ ആമാശയത്തിലും ശ്വാസകോശത്തിലും ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ദുര്‍ബലരായ വയോധികരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ബാക്ടീരിയകളാണിത്.
വയോജന കേന്ദ്രത്തില്‍ ബാക്ടീരിയ എങ്ങനെ വ്യാപകമായി പടര്‍ന്നു എന്നതിന്റെ കാരണം വ്യക്തമല്ല. അഗതിമന്ദിരത്തില്‍ ഒടുവില്‍ മരിച്ച ഏലി സ്‌കറിയ, കമലം എന്നിവരുടെ രക്തസാമ്പിളുകളും മറ്റും പരിശോധിച്ചതിന്‍റെ ഫലമാണ് പുറത്ത് വന്നത്.  കെട്ടിടം നവീകരിക്കാന്‍ 7 ലക്ഷം രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്. സ്നേഹവീടിന്‍റെ അറ്റകുറ്റപണി പൂർത്തിയാകുന്നവരെ അന്തേവാസികളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി പാർപ്പിക്കുമെന്ന് മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി പി എൽദോസ് പറഞ്ഞു
സ്നേഹവീട്ടിൽ എറണാകുളം മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു. ഇവ പുറത്ത് വന്നാൽ മാത്രമേ മരണ കാരണത്തെ കുറിച്ച് വ്യക്തത വരുകയുള്ളൂ. പോസ്റ്റ്മോർട്ട റിപ്പോർട്ടും വരാനുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News