ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യക്ക് വീണ്ടും തിരിച്ചടി; രാഹുലും ജഡേജയും കളിക്കില്ല

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പരിക്കേറ്റ കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് 28 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും രാഹുലും ജഡേജയും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഒന്നാം ഇന്നിങ്സില്‍ മൂന്നു വിക്കറ്റും 87 റണ്‍സും നേടിയ ജഡേജ രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

‘ആകാശത്തൊരു സര്‍പ്രൈസ്’; ദ്യോകോവിച്ചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എം കെ സ്റ്റാലിന്‍

രാഹുലാകട്ടെ ആദ്യ ഇന്നിങ്ങ്‌സില്‍ 86 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 22 റണ്‍സും നേടിയിരുന്നു. വലതു കാലിലെ പേശി വേദനയെ തുടര്‍ന്നാണ് രാഹുലിന് വിശ്രമം നല്‍കിയതെന്ന് ബി സി സി ഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഹൈദരാബാദ് ടെസ്റ്റിന്റെ നാലാം ദിനം തുടയിലെ ഞരമ്പിനേറ്റ പരുക്കാണ് ജഡേജയ്ക്ക് വില്ലനായത്. പകരക്കാരായി സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News