ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; കൊഹ്ലിയുടെ റെക്കോര്‍ഡിനൊപ്പം യശസ്വി

ഉഭയകക്ഷി പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഇന്ത്യന്‍ താരമെന്ന കോഹ്ലിയുടെ റെക്കോര്‍ഡിനൊപ്പം യശസ്വിയും എത്തി. നാലാം ടെസ്റ്റില്‍ 37 റണ്‍സെടുത്താണ് താരം റെക്കോര്‍ഡിനൊപ്പം എത്തിയത്. നിലവില്‍ കോഹ്ലിയും യശസ്വിയും 655 റണ്‍സ് നേടിയിട്ടുണ്ട്. 700 എന്ന മാന്ത്രിക സംഖ്യയില്‍ എത്താനുള്ള അവസരവും യശസ്വിക്കുണ്ട്.

Also Read: ഇംഗണ്ടിനെ തകര്‍ത്തു; പരമ്പര റാഞ്ചി ഇന്ത്യ

2016-17 സീസണിലെ ഇംഗ്ലണ്ടിന്റെ ഇന്ത്യാ പര്യടനത്തിലാണ് കോഹ്ലി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഈ റെക്കോര്‍ഡും ധരംശാലയിലെ അഞ്ചാം പോരില്‍ തകര്‍ക്കാനുള്ള അവസരം യശശ്വിക്കുണ്ട്. റെക്കോര്‍ഡില്‍ ഗ്രാം ഗൂച്, ജോ റൂട്ട് എന്നിവരാണ് നിലവില്‍ ഒന്നാമത്. ഗൂച്ച് 1990ല്‍ നേടിയ 752 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. റൂട്ട് 2021-22 സീസണില്‍ നേടിയ 737 റണ്‍സ് രണ്ടാമത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News