ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര; ക്യാപ്റ്റൻസിയിൽ അസ്ഹറുദ്ദീന്റെയും, കൊഹ്ലിയുടെയും റെക്കോ‍ഡുകൾ മറികടക്കാൻ ഹിറ്റ്മാൻ

Rohit Sharma

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ കിവികളെ വൈറ്റ് വാഷ് ചെയ്താൽ ക്യാപ്റ്റൻസിയിൽ രോഹിത് ശർമ കുറിക്കാൻ പോകുന്നത് വൻ റെക്കോഡുകൾ. പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാൽ ഇന്ത്യക്കായി കൂടുതൽ വിജയങ്ങൾ നേടിയ നായകനെന്ന നിലയിൽ മുഹമ്മദ് അസ്ഹറുദ്ദീനെ മറികടക്കാൻ രോഹിത്ശർമക്ക് സാധിക്കും. ഇതുവരെ ഇന്ത്യൻ ടീമിനെ നയിച്ച 18 ടെസ്റ്റുകളിൽ 12 ലും വിജയം നേടാൻ രോ​ഹിത് ശർമ്മക്ക് സാധിച്ചു. 47 ടെസ്റ്റുകൾ നായകനായി നയിച്ചതിൽ 14 തവണയാണ് അസ്ഹറുദീൻ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

Also Read: പാക്കിസ്ഥാനെ എറിഞ്ഞുതകര്‍ത്ത് കിവികള്‍; കൂറ്റന്‍ ജയം, അസ്തമിച്ചത് ഇന്ത്യന്‍ സെമി പ്രതീക്ഷയും

ഇന്ത്യക്കായി ടെസ്റ്റ് വിജയം നേടിയ ക്യാപ്റ്റന്മാരിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ രോഹിത് ശർമ. ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളും വിജയിച്ചാൽ അസ്ഹറുദ്ദീനെ മറികടന്ന് നാലാം സ്ഥാനത്തെത്താൻ രോഹിത്തിന് കഴിയും.

Also Read: ലോക ഫാന്‍സ് ഭൂപടത്തില്‍ ഇരമ്പം തീര്‍ത്ത് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കടല്‍; പിന്നിലായത് ഡോര്‍ട്ട്മുണ്ട്

ഇന്ത്യക്കായി ക്യാപ്റ്റെൻ നിലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. 68 മത്സരങ്ങളിൽ നിന്ന് 40 വിജയങ്ങൾ. എന്നാൽ ന്യൂസിലാൻഡിനെതിരായ പരമ്പര തൂത്തുവാരിയാൽ റ്റൊരു റെക്കോർഡിൽ കോഹ്‍‍ലിയെ പിന്നിലാക്കാൻ രോഹിത്ത് ശർമ്മക്ക് സാധിക്കും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 22 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‍ലിക്ക് 14 എണ്ണത്തിലാണ് വിജയം നേടാൻ കഴിഞ്ഞത്. ഇതിനെ മറികടക്കാനും ഈ പരമ്പര തൂത്തുവാരിയാൽ ഹിറ്റ്മാന് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News