ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; ഇഷാൻ കിഷൻ പിന്മാറി

വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി. രണ്ട് ടെസ്റ്റുകളില്‍നിന്നും ചില വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് പിന്മാറുകയാണെന്ന് ഇഷാൻ അറിയിച്ചു. കെ എസ് ഭരതിനെയാണ് ഇഷാന് പകരം ടീമിൽ ഉൾപ്പെടുത്തിയത്. ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉണ്ടായിരുന്ന ഭരതിനെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

ALSO READ: ഏക ദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ ഏട്ട് വിക്കറ്റിന് മലർത്തിയടിച്ച്‌ ഇന്ത്യ

ലോകകപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമിയെയും ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഒഴിവാക്കിയിരുന്നു. ഏകദിന ലോകകപ്പിനിടെ പരിക്കേറ്റതിനെ തുടർന്നാണ് മാറിനിൽക്കേണ്ടി വന്നത്. പൂര്‍ണ കായികക്ഷമത തിരിച്ചുകിട്ടിയാല്‍ മാത്രമെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിപ്പിക്കൂ എന്ന് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ടീമില്‍ മറ്റാരെയും ഷമിക്ക് പകരം ഉള്‍പ്പെടുത്തിയിട്ടില്ല. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിരുന്ന ഷമിക്ക് കാല്‍ക്കുഴയ്ക്കാണ് പരിക്ക്. ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു ഷമി.

ALSO READ: ഗവർണർ ഹിറ്റ്ലർ അല്ല; അഴിപ്പിച്ച ബാനർ വീണ്ടും കെട്ടിയ എസ്എഫ്ഐ കുട്ടികളെ അഭിനന്ദിക്കുന്നു: മന്ത്രി എം ബി രാജേഷ്

പരിശീലക സംഘത്തിലുള്ളത് ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടാക്, ബൗളിംഗ് കോച്ച് റജീബ് ദത്ത, ഫീല്‍ഡിംഗ് കോച്ച് അജയ് രാത്ര എന്നിവരാണ്. പുതുക്കിയ ഏകദിന സ്‌ക്വാഡിൽ റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ്മ, രജത് പടീദാര്‍, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ആകാശ് ദീപ് എന്നിവരെ കൂടാതെ കെ എല്‍ രാഹുല്‍ ക്യാപ്റ്റനും സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News