ബിഹാറിൽ ടെറ്റ് പരീക്ഷ മാറ്റി; ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ പരീക്ഷ മാറ്റിയെന്ന് സർക്കാർ

ബിഹാറിൽ നടക്കാനിരിക്കുന്ന ടെറ്റ് പരീക്ഷ മാറ്റി. ബിഹാർ ടീച്ചർ എലിജിബിലിറ്റി പരീക്ഷയാണ് മാറ്റിവച്ചത്. ജൂൺ 26 മുതൽ 28 വരെ നടക്കേണ്ട പരീക്ഷയായിരുന്നു മാറ്റിയത്. ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്നാണ് ബിഹാർ സർക്കാർ അറിയിച്ചിരിക്കുന്നത്.

Also read:സിഎസ്ഐആർ നെറ്റ് ചോദ്യപേപ്പറും ചോർന്നു; ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതായി റിപ്പോർട്ട്

അതേസമയം, സിഎസ്ഐആർ നെറ്റ് ചോദ്യപേപ്പറും ചോർന്നു. ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതായി റിപ്പോർട്ട്. ചോദ്യ പേപ്പർ ചോർന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു.25 മുതൽ 27 വരെ നടക്കാനിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷകൾ മാറ്റി വച്ചിരുന്നു. ഒഴിവാക്കാൻ പറ്റാത്ത കാരണങ്ങളാൽ മാറ്റുന്നു എന്നായിരുന്നു വിശദീകരണം. 2 ലക്ഷം വിദ്യാർഥികളാണ് സിഎസ്ഐആർ നെറ്റ് പരീക്ഷ എഴുതാനിരുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ യുജിസി ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News