കുറ്റം മകളെ കൊന്നത്; പിതാവ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ; ഒടുവിൽ മോചനം

അമേരിക്കയിലെ ടെക്‌സാസിൽ ബേബി സിൻഡ്രോം രോഗനിർണ്ണയവുമായി ബന്ധപ്പെട്ട് കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആളുടെ ശിക്ഷ സുപ്രീം കോടതി തടഞ്ഞു. വധശിക്ഷ നടപ്പിലാക്കുന്നതിന് മണിക്കൂറുകൾ മുൻപാണ് ശിക്ഷ നിർത്തിവച്ചത്. രാജ്യത്ത് ആദ്യമായായിരുന്നു ബേബി സിൻഡ്രോം രോഗനിർണ്ണയവുമായി ബന്ധപ്പെട്ട് കൊലപാതകക്കുറ്റത്തിന് പ്രതിക്ക് വധശിക്ഷ നടപ്പിലാക്കാൻ വിധിച്ചത്.

Also read:ഇന്ത്യയിലെ കോടീശ്വരന്മാരുടെ ക്ലബ്ബിലെ ഏറ്റവും പുതിയ അംഗം

റോബർട്ട് റോബർസൺ എന്ന 57 വയസുകാരനെയാണ് ടെക്‌സാസ് ഹൈകോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2022 ൽ തന്റെ മകളെ കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് റോബർട്ടിനെ വിഷം കുത്തിവച്ചുള്ള വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ റോബർട്ട് നിരപരാധിയാണെന്നും അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

Also read:ഇന്ത്യ- കാനഡ നയതന്ത്ര ബന്ധ തകര്‍ച്ചയ്ക്ക് കാരണം കനേഡിയന്‍ പ്രധാനമന്ത്രി; തുറന്നടിച്ച് വിദേശകാര്യ മന്ത്രാലയം

സുപ്രീം കോടതി അപ്പീൽ പരിശോധിക്കുകയും അതിലൂടെ പെൺകുഞ്ഞ് മരിച്ചത് ന്യൂമോണിയയിലൂടെയാണെന്നും കണ്ടെത്തികയായിരുന്നു. തുടർന്നാണ് റോബർട്ടിന്റെ നിരപരാധിത്വം കോടതി മനസിലാക്കുകയും അദ്ദേഹത്തിന്റെ വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് വിധി പുറപ്പിടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News