പാഠപുസ്തക വിവാദം; സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്: ഇ പി ജയരാജന്‍

എന്‍സിഇആര്‍ടി പാഠഭാഗങ്ങളില്‍ ശാസ്ത്രീയമല്ലാത്ത കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ നീക്കം ആരംഭിച്ചതിനെ തുടര്‍ന്ന്. സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.

Also Read: ഇ.പി ജയരാജന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന്
വിദ്യാര്‍ത്ഥി സംഘടനകള്‍ യോജിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിന് എല്‍ഡിഎഫ് പിന്തുണ നല്‍കുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 58000 കോടി രൂപ നല്‍കാനുണ്ടെന്നും അത് ലഭിക്കാത്തതില്‍ കേരളം ജയിപ്പിച്ച് വിട്ട 18 യുഡിഎഫ് എംപിമാര്‍ മിണ്ടുന്നില്ലെന്നും എല്‍ഡിഎഫ് കണ്‍വിനര്‍ ഇ പി ജയരാജന്‍. കേരളം വളരുന്ന സംസ്ഥാനമാണ്. ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളും പ്രവാസികളുടെ സംഭാവനകളും കേരളത്തെ വളരാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളീയരുടെ ജീവിത നിലവാരമുയര്‍ത്തണം, ദരിദ്രരില്ലാത്ത സംസ്ഥാനമാക്കണം. ഈ വര്‍ഷം 71000 കോടി രൂപയാണ് സര്‍ക്കാര്‍ പിരിച്ചെടുത്തത്. ക‍ഴിഞ്ഞ വര്‍ഷം 48000 കോടി രൂപയും സര്‍ക്കാര്‍ പിരിച്ചെടുത്തത്.  കേരളം കുടിശ്ശിക പിരിക്കുന്നില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് തെറ്റാണെന്നും കേരള വിരേധികളുടെ വ്യാഖ്യാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതൊന്നും കേന്ദ്രം നല്‍കുന്നില്ല. . ഇതിനെതിരെ യുഡിഎഫ് മിണ്ടുന്നില്ല. 18 എംപിമാര്‍ മിണ്ടുന്നില്ല. എന്നാല്‍ കേന്ദ്രത്തിന്‍റെ ഈ സമീപനത്തിനെതിരെ കേരളം ശബ്ദമുയര്‍ത്തണം. സംസ്ഥാന ജില്ലാ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.  ആളുകളുടെ പ്രതിഷേധം വളര്‍ത്തുമെന്നും ഇ പി പറഞ്ഞു.

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് നേരിട്ട് സംസാരിക്കുകയാണ്. ഇതിനിടയില്‍ കേന്ദ്രത്തിന്‍റെ അവഗണനയെ കുറിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കും.  അതില്‍ എല്‍ഡിഎഫിന് പുറമെ കേരളത്തെ സ്നേഹിക്കുന്ന എല്ലാവരെയും പങ്കെടുപ്പിക്കമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News