ബുക്കിംഗിൽ തന്നെ അഡാറ് പ്രതികരണം; ഥാര്‍ റോക്‌സ് നിരത്തുകളിലേക്ക്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ ഡെലിവറി തുടങ്ങി.
ഒക്‌ടോബര്‍ മൂന്നിനായിരുന്നു ഥാര്‍ റോക്‌സിന്റെ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിങ്ങിൽ തന്നെ മികച്ച പ്രതികരണമായിരുന്നു .വെറും 60 മിനിറ്റ് കൊണ്ട് 1.76 ലക്ഷം റിസര്‍വേഷനാണ് ഥാർ റോക്സ് നേടിയത്. അടുത്ത മുന്നാഴ്ചക്കുള്ളല്‍ താല്‍ക്കാലികമായ ഡെലിവറി ഷെഡ്യൂളുകള്‍ അറിയിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കി.

മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ ആദ്യത്തെ യൂണിറ്റ് 1.31 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ബുക്കിംഗുകള്‍ കൂടുന്ന സാഹചര്യത്തില്‍ വേരിയന്റുകള്‍ക്ക് അനുസരിച്ച് കാലയളവ് നീണ്ടുപോയേക്കാം എന്ന സാഹചര്യവും ഉണ്ടായേക്കാം.

ALSOREAD: വിൽപ്പനയിലും വൻ വേ​ഗത, 17 മാസം കൊണ്ട് നിരത്തിലിറങ്ങിയത് 2 ലക്ഷം മാരുതി സുസുക്കി ഫ്രോങ്ക്സ്
സ്റ്റാന്‍ഡേര്‍ഡായി ആറ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും റോക്‌സില്‍ വരുന്നുണ്ട്.
ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഇരട്ട 10.25 ഇഞ്ച് ഡിസ്പ്ലേകള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ഉണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോയും, റിയര്‍ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹാര്‍മോണ്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് .പനോരമിക് സണ്‍റൂഫുകൾ എന്നിവയും ഥാർ റോക്സിലുണ്ട്.

3-ഡോര്‍ പതിപ്പ് പോലെ റിയര്‍ പ്രൊഫൈലില്‍ ചെറുതായി ട്വീക്ക് ചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകളും ടെയില്‍ഗേറ്റില്‍ ഒരു സ്‌പെയര്‍ വീലും ഘടിപ്പിച്ചിരിക്കുന്നു. 3 ഡോര്‍ പതിപ്പിനേക്കാല്‍ അല്‍പ്പം പ്രീമിയം ക്യാബിനാണ് റോക്‌സില്‍ വരുന്നത്. ഐവറി നിറത്തിലുള്ള ക്യാബിന്‍ മാത്രമാണ് RWD പതിപ്പുകള്‍ക്ക് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News