തായ്‌ലൻഡിൽ പുതിയ മന്ത്രിസഭയ്ക്ക്‌ അംഗീകാരം

തായ്‌ലൻഡിൽ പൊതു തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മൂന്നു മാസത്തിനുശേഷം പുതിയ മന്ത്രിസഭയ്ക്ക്‌ അംഗീകാരം നൽകി രാജാവ്‌ മഹാ വജിറലോങ്‌കോൺ. ഇതോടെ പ്രധാനമന്ത്രി ശ്രേത്ത തവിസിൻ നയിക്കുന്ന സർക്കാരിന് അധികാരമേറ്റെടുക്കാൻ വഴിയൊരുങ്ങി.

also read; ആദിത്യ എൽ 1 ആദ്യ പഥം ഇന്ന് ഉയർത്തും; 18ന്‌ തൊടുത്തുവിടും, യാത്ര 125 ദിവസം 


ഫ്യൂ തായ് പാർടി പ്രതിനിധിയായ ശ്രേത്തയെ പ്രധാനമന്ത്രിയായി ആഗസ്‌ത്‌ 22നാണ്‌ തെരഞ്ഞെടുത്തത്‌. ധനമന്ത്രിപദവും അദ്ദേഹം വഹിക്കും. മേയിലെ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ്‌ നേടിയ മൂവ് ഫോർവേഡ് പാർടി രൂപീകരിച്ച സഖ്യത്തിന് പാർലമെന്റ് അംഗീകാരം നൽകുന്നതിൽ പരാജയപ്പെട്ടതാണ് പുതിയ സർക്കാർ രൂപീകരിക്കുന്നതിൽ കാലതാമസമുണ്ടാക്കിയത്.

also read; യുഎഇയുടെ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നിയാദിയുടെ മടക്കയാത്ര വൈകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News