അതിദാരുണം: തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചു

thailand

തായ്‌ലൻഡിൽ സ്കൂൾ ബസിന് തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചു. ബാങ്കോക്കിന് സമീപം ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. പഠനയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പടെ 44 പേരാണ് അപകടം നടക്കുമ്പോൾ ബസിൽ ഉണ്ടായിരുന്നത്.

ALSO READ; നിസാരം….! ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

മധ്യ ഉത്തായി താനി പ്രവിശ്യയിൽ നിന്നും ആയുത്തയയിലേക്ക് പോകവെയാണ് അപകടം ഉണ്ടായത് എന്ന് ഗതാഗത മന്ത്രി സൂര്യ ജുൻഗ്രുൻഗ്രുയെങ്കിറ്റ് അറിയിച്ചു. അതേസമയം എങ്ങനെയാണ് ബസിന് തീപിടിച്ചത് എന്നത് ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ;  ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റില്‍ കോലിക്ക് ‘തരംതാഴ്ത്തല്‍’; നീരസം വ്യക്തമാക്കി ഗവാസ്‌കര്‍

പരിക്ക് പറ്റിയ പതിനാറ് വിദ്യാർഥികളെയും മൂന്ന് അധ്യാപകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം അപകടത്തിൽ എത്ര പേർക്ക് പരിക്ക് പറ്റി എന്നത് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു,തീപിടിത്തം ഉണ്ടായി അധികം സമയം കഴിഞ്ഞാണ് ബസിൽ നിന്നും മൃതദേഹം പുറത്തെടൂത്തത്. അതുകൊണ്ട് തന്നെ ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

ENGLISH SUMMARY: School Bus catches fire in Thailand 25 Students feared died

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here