വിവാഹവേദിയിൽ വധു ഉൾപ്പെടെ നാലുപേരെ വരൻ വെടിവെച്ചു കൊലപ്പെടുത്തി; ശേഷം ആത്മഹത്യ ചെയ്തു

വടക്ക് കിഴക്കന്‍ തായ്‍ലന്‍ഡില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു വിവാഹത്തിനിടെ വരന്‍, വധു ഉള്‍പ്പെടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. വരൻ ചതുറോംഗ് സുക്‌സുക്കും (29) തായ് പാരാ അത്ലറ്റും മുന്‍ സൈനികനുമാണ്. കാഞ്ചന പച്ചുന്തുക് (44) എന്ന സ്ത്രീയുമായുള്ള ചതുറോംഗിന്‍റെ വിവാഹത്തിനിടെയായിരുന്നു സംഭവം. ആ സമയം വരന്‍ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

വിവാഹ പാര്‍ട്ടി നടക്കവേ, പെട്ടെന്ന് പുറത്ത് പോയി തോക്കുമായി മടങ്ങിയെത്തിയ വരന്‍ വധു കാഞ്ചന പച്ചുന്തുകിനെയും വധുവിന്‍റെ അമ്മയും 62 കാരിയുമായ കിംഗ്തോംഗ് ക്ലജോഹോയും 38 കാരിയായ വധുവിന്‍റെ സഹോദരിയെയും വെടിവച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ മറ്റ് രണ്ട് വെടിയുണ്ടകള്‍ ഉന്നം തേറ്റി വിവാഹത്തിനെത്തിയ മറ്റ് രണ്ട് പേരെ പരിക്കേല്‍പ്പിക്കുകയും ഇതില്‍ ഒരാള്‍ ആശുപത്രിയില്‍ വച്ച് മരിച്ചക്കുകയായിരുന്നു. മറ്റേയാള്‍ അപകട നിലതരണം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ ഇയാള്‍ സ്വയം വെടി ഉതിര്‍ക്കുകയായിരുന്നു.

also read: തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും; വോട്ടിംഗ് 30ന്

വിവാഹ പാർട്ടിക്കിടെ ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായി പാർട്ടിയ്ക്കെത്തിയ അതിഥികൾ പൊലീസിനോട് പറഞ്ഞു. വധുവുമായുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് ചതുരോംഗിന് അരക്ഷിതാവസ്ഥ തോന്നിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഒരു തീര്‍പ്പിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും തെളിവ് ശേഖരിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും കേസ് ഉടന്‍ അവസാനിപ്പിക്കുമെന്നും തായ് പൊലീസ് അറിയിച്ചു.

also read: ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ കേന്ദ്രം; ‘ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കണം’

അതേസമയം ചതുറോംഗും കാഞ്ചനയും വിവാഹത്തിന് മുമ്പ് മൂന്ന് വർഷത്തോളം ഒരുമിച്ച് താമസിച്ചിരുന്നതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത മാസം തായ്‌ലൻഡിൽ നടക്കുന്ന വേൾഡ് എബിലിറ്റി സ്‌പോർട്‌സ് ഗെയിംസിൽ മത്സരിക്കുന്ന അത്‌ലറ്റുകളുടെ പട്ടികയിലും ചതുറോംഗ് ഉണ്ടായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു കൊലപാതകം അരങ്ങേറിയത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യയിൽ നടന്ന ആസിയാൻ പാരാ ഗെയിംസിൽ നീന്തലിൽ ചതുറോംഗ് വെള്ളി മെഡൽ നേടിയിരുന്നു. തായ്‌ലൻഡിന്‍റെ അതിർത്തിയിൽ പട്രോളിംഗ് നടത്തുന്ന അർദ്ധസൈനിക ലൈറ്റ് ഇൻഫൻട്രി ഫോഴ്‌സിനൊപ്പം ഡ്യൂട്ടിയിലിരിക്കെയാണ് ചതുറോംഗിന് വലത് കാൽ നഷ്ടപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News