200 ഡിസൈനര്‍ ബാഗുകള്‍, 75 വാച്ചുകള്‍, 400 മില്യന്‍ ഡോളര്‍ ആസ്തി; ഒരു രാജ്യത്തെ പ്രധാനമന്ത്രിയുടെതാണ് ഈ സ്വത്ത്

thailand-pm-Paetongtarn-Shinawatra

ആസ്തി പ്രഖ്യാപിച്ച് തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പെറ്റോങ്താര്‍ണ്‍ ഷിനവത്ര. 400 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള ആസ്തിയാണ് അവർക്കുള്ളത്. 2 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന 200-ലധികം ഡിസൈനര്‍ ഹാന്‍ഡ്ബാഗുകളും കുറഞ്ഞത് 5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 75 ആഡംബര വാച്ചുകളും ഉള്‍പ്പെടുന്നു.

ടെലികോം ശതകോടീശ്വരനും മുന്‍ പ്രധാനമന്ത്രിയുമായ തക്സിന്‍ ഷിനവത്രയുടെ ഇളയ മകളാണ് പെറ്റോങ്താര്‍ണ്‍. 20 വര്‍ഷമായി തായ് സര്‍ക്കാരിനെ നയിക്കുന്ന വംശത്തിലെ നാലാമത്തെ അംഗമായി സെപ്തംബറിലാണ് പെറ്റോങ്താര്‍ണ്‍ അധികാരമേറ്റത്. തായ് നിയമം അനുസരിച്ച് ദേശീയ അഴിമതി വിരുദ്ധ കമ്മീഷനില്‍ (NACC) സ്വത്തുക്കളും ബാധ്യതകളും ഭരണാധികാരികളും വെളിപ്പെടുത്തണം.

Read Also: ഈ വഴി തിരക്കോട് തിരക്കാണ്..! ഫ്‌ളൈറ്റ് റൂട്ടുകളുടെ വാര്‍ഷിക ലിസ്റ്റ് പുറത്ത്!

13.8 ബില്യണ്‍ ബാറ്റ് (400 മില്യണ്‍ ഡോളര്‍) ആസ്തിയാണ് ഇവർക്കുള്ളത്. നിക്ഷേപം 11 ബില്യണ്‍ ബാറ്റ് ആണ്. മറ്റ് ആസ്തികളില്‍ 162 ദശലക്ഷം ബാറ്റ് വിലയുള്ള 75 വാച്ചുകളും 39 ടൈംപീസുകളും കൂടാതെ 76 ദശലക്ഷം ബാറ്റ് വിലയുള്ള 217 ഹാന്‍ഡ്ബാഗുകളും ലണ്ടനിലെയും ജപ്പാനിലെയും സ്വത്തുക്കളും ഉള്‍പ്പെടുന്നു. ഏകദേശം അഞ്ച് ബില്യണ്‍ ബാറ്റ് ബാധ്യതകളും പ്രഖ്യാപിച്ചിട്ടുണ്ട്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News