പതിനഞ്ച് വർഷത്തിനുശേഷം തിരികെ എത്തിയ തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയ്ക്ക് എട്ടുവർഷം തടവ്. 2001ൽ പ്രധാനമന്ത്രിയായ അദ്ദേഹം 2006ല സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായിരിക്കെ, ഭൂമി വിലകുറച്ച് വാങ്ങാൻ ഭാര്യയെ സഹായിച്ചെന്ന കേസിൽ സുപ്രീംകോടതി ശിക്ഷ വിധിക്കാനിരിക്കെ, 2008ലാണ് അദ്ദേഹം രാജ്യംവിട്ടത്. അഴിമതി ഉൾപ്പെടെ മറ്റ് ക്രിമിനൽ കേസുകളും ഉണ്ടായിരുന്നു.
also read; ലണ്ടനിലെ ഇന്ത്യ ക്ലബ് അടച്ചു പൂട്ടുന്നു
ചൊവ്വ രാവിലെ സ്വകാര്യ വിമാനത്തിൽ ബാങ്കോക്കിൽ എത്തിയ എഴുപത്തിനാലുകാരനായ തക്‌സിനെ നേരെ സുപ്രീംകോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ബാങ്കോക് റിമാൻഡ് ജയിലിലേക്ക് മാറ്റി. 10 ദിവസത്തെ സമ്പർക്കവിലക്കിനുശേഷം പ്രത്യേക മുറിയിലേക്ക് മാറ്റും.
also read; ഇന്ത്യയിലെ ഏറ്റവും വലിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് വാഗമണില്‍; ചെലവ് പത്ത് കോടി രൂപ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here