റീ റിലീസിനൊരുങ്ങി തല അജിത്തിന്റെ ‘ബില്ല’

ഈയടുത്ത കാലത്ത് ഒരുപാട് ഹിറ്റ് ചിത്രങ്ങളാണ് റീ റിലീസ് ചെയ്തത്. പ്രേക്ഷകർ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന നിരവധി ചിത്രങ്ങളാണ് എത്തുന്നത്. പല സിനിമകളിലും പഴയ കാലത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കിലും പുതിയ കാലത്തും സ്വീകാര്യതയ്ക്ക് ഒട്ടും കുറവില്ല.

തമിഴകത്തിന്റെ പ്രിയ താരം തല അജിത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രം ‘ബില്ല’യാണ് അടുത്തതായി റീ റിലീസിന് ഒരുങ്ങുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ബില്ല. വിഷ്‍ണു വർധൻ സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം നിരവ് ഷായിരുന്നു. നായികയായി നയൻതാര തിളങ്ങിയ ചിത്രം കൂടെയായിരുന്നു ബില്ല.

ALSO READ: “ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മ അവാർഡുകളിൽ പരിഗണിക്കുമ്പോൾ ആദ്യ പേരുകാരൻ മമ്മൂട്ടിയെന്നതിൽ തർക്കമില്ല”: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

അജിത് നായകനാകുന്ന പുതിയ ചിത്രം വിഡാ മുയര്‍ച്ചിയുടെ ഷൂട്ടിംഗ് അസെര്‍ബെയ്‍ജാനില്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നെറ്റ്‍ഫ്ലിക്സാണ് വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് ഓഡിയോ റൈറ്റ്‍സും സാറ്റലൈറ്റ് റൈറ്റ്‍സ് സണ്‍ ടിവിയുമാണ് എന്നാണ് ഏറ്റവും പുതിയ അപ്‍ഡേറ്റ്. തൃഷയാണ് ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നത്. പ്രേക്ഷകർ ആകാഷയോടെ കാത്തിരിക്കുന്ന വിഡാ മുയര്‍ച്ചിയുടെ സംവിധായകൻ മഗിഴ് തിരുമേനിയാണ്.

ALSO READ: മമ്മൂട്ടിയുടെ ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ റീ റിലീസിനൊരുങ്ങുന്നു

വമ്പൻ വിജയമായിരുന്ന തുനിവാണ് അജിത്തിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. എച്ച് വിനോദായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ബോണി കപൂറായിരുന്നു നിര്‍മാണം. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ സമുദ്രക്കനിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹിറ്റ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ജിബ്രാനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News