‘അപ്ഡേറ്റ് ക്ഷാമം’ ഒഴിഞ്ഞു; തലയുടെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് ഇങ്ങനെ…

തമിഴകത്തിന്റെ സ്വന്തം അജിത്കുമാറിനെ വിശേഷിപ്പിക്കാൻ അധികം വാക്കുകളൊന്നും വേണ്ട. ഒരുപക്ഷെ അജിത്കുമാർ എന്ന പേരിനേക്കാളും ആരാധകർക്കും സിനിമാപ്രേമികൾക്കും തല എന്ന പേര് തന്നെയാകും കൂടുതൽ പരിചിതം. അതുകൊണ്ടുതന്നെ തലയുടെ ഓരോ സിനിമകൾക്കും ആരാധകർ അത്രയേറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുക.

ALSO READ: മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം

പലപ്പോഴും തല അജിത്തിന്റെ പടങ്ങൾക്ക് സമയത്തിന് അപ്ഡേറ്റ് ലഭിക്കാറില്ല എന്ന ആക്ഷേപം ഉയർന്നുവരാറുണ്ട്. അവസാനമായി പുറത്തിറങ്ങിയ അജിത്തിന്റെ വലിമൈ എന്ന ചിത്രത്തിന് അത്തരത്തിലൊരു പ്രശ്നമുണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ അപ്ഡേറ്റ് ലഭിക്കുന്നില്ല എന്ന കാരണത്താൽ വലിമൈ അപ്ഡേറ്റ് എന്ന പേരിൽ ഹാഷ്ടാഗ് ക്യാമ്പയിൻ വരെ ആരാധകർ തുടങ്ങിയിരുന്നു. ഇപ്പോൾ തലയുടെ പുതിയ ചിത്രത്തിന്റെ ഒരു ചെറിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കയാണ്.

ALSO READ: വള്ളംകളി ആവേശത്തിനായി പുന്നമടക്കായൽ ഒരുങ്ങി; ട്രോഫി പര്യടനം ഇന്ന്

‘വിടാമുയർച്ചി’ എന്നാണ് തലയുടെ പുതിയ ചിത്രത്തിന്റെ പേര്. മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറിൽ ആരംഭിക്കും എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്ന അപ്ഡേറ്റ്. എന്നാൽ ചിത്രത്തിന്റെ പ്രമേയം എന്താകുമെന്നോ മറ്റ് അഭിനേതാക്കൾ ആരെല്ലാമാണെന്നോ ഉള്ള വിവരങ്ങൾ ഒന്നും ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

ALSO READ: കസ്റ്റഡി മരണങ്ങള്‍ സിബിഐയെ ഏല്‍പ്പിക്കണം എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്: മുഖ്യമന്ത്രി

പൊതുജീവിതത്തിൽ വലിയ രീതിയിൽ സ്വകാര്യത കാത്തുസൂക്ഷിക്കാറുള്ള തല അജിത് തന്റെ ചിത്രങ്ങൾ പ്രൊമോട്ട് ചെയ്യാനോ അതിനെപ്പറ്റി സംസാരിക്കാനോ മുതിരാറില്ല. സോഷ്യൽ മീഡിയയിൽ പോലും താരം സജീവമല്ല. അതിനാൽ അണിയറപ്രവർത്തകർ പുറത്തുവിടുന്ന അപ്‌ഡേറ്റുകൾ മാത്രമാണ് ആരാധകർക്കുള്ള ഏക പ്രതീക്ഷ. അതിനാൽത്തന്നെ ഇത്തരം അപ്‌ഡേറ്റുകൾ അവർക്ക് വലിയ കാര്യവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News