‘തമിഴകത്ത് ആകാംക്ഷ’, വർഷങ്ങൾക്ക് ശേഷം ആ നായികയും വിജയ്‌യും ഒന്നിക്കുന്നു? ‘ദളപതി 68’ ന് കാത്തിരിക്കാൻ കാരണങ്ങൾ ഏറെ

വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദളപതി 68’ ൽ വിജയ്‌യുടെ നായികയായി ജ്യോതിക എത്തുമെന്ന് സൂചന. വർഷങ്ങൾക്ക് ശേഷം വിജയ് ജ്യോതിക കൂട്ടുകെട്ട് ഒരിക്കൽ കൂടി സ്‌ക്രീനിൽ കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വെങ്കിട് പ്രഭു പറഞ്ഞതാണ് പ്രേക്ഷകരുടെ പ്രതീക്ഷകളെ ഉയർത്തിയത്. ‘ദളപതി 68’ നെ കുറിച്ചുള്ള ഔദ്യോഗിക അപ്ഡേറ്റുകള്‍ വളരെ കുറച്ച് മാത്രമേ എത്തിയിട്ടുള്ളുവെങ്കിലും സിനിമ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ഏറെയാണ് കോളിവുഡില്‍.

ALSO READ: കോഴിക്കോട് മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ

ജ്യോതിക വിജയ്‌യുടെ നായികയായി എത്തുമെന്ന സൂചനകൾ ശരിവയ്ക്കും വിധം താരവുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് കോളിവുഡ് സൈറ്റുകള്‍ അഭിപ്രായയപ്പെടുന്നു. എന്നാല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ എ ജി എസ് എന്‍റര്‍ടെയ്മെന്‍റോ, വെങ്കിട് പ്രഭുവോ ഇതുവരേക്കും ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വിജയ് ജ്യോതിക ജോഡി ഒന്നിച്ച് അഭിനയിച്ച ഖുഷിയും, തിരുമലെയും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. ആ വിജയം വീണ്ടും ആവർത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ALSO READ: പാലക്കാട് നഗരത്തിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ലോകേഷ് കനകരാജിന്റെ ലിയോയാണ് വിജയ്‌യുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ലോകേഷിന്റെ കറിയറിലെത്തന്നെ ഏറ്റവും പ്രതീക്ഷകൾ നിറഞ്ഞ ചിത്രമാണ് ലിയോ. ലോകേഷ് യൂണിവേഴ്‌സിൽ അടുത്തത് എന്ത് സംഭവിക്കും ആര് വരും എന്ന് ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News