കിംഗ് ഖാന്റെ പുതിയ റെക്കോർഡ് ദളപതി തകർക്കുമോ?

ഷാരൂഖ് ഖാന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയവും ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയവുമാണ് ജവാന്‍. തുടരെ തുടരെയുള്ള പരാജയങ്ങളെത്തുടര്‍ന്ന് സിനിമാജീവിതത്തിലെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍റെ രണ്ട് ചിത്രങ്ങളായ പഠാനും പിന്നെ ജവാനും 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചെങ്കിലും ജവാന്‍ ആണ് കൂടുതല്‍ വലിയ വിജയ നേടിയത്.

ALSO READ: തൊഴിലാളിയെ ഞെരിച്ചുകൊന്ന് റോബോട്ട്; അന്വേഷണം ആരംഭിച്ചു

എന്നാല്‍ തെന്നിന്ത്യൻ സിനിമയുടെ വിസ്മയം ദളപതി വിജയ് നായകനായ തമിഴ് ചിത്രം ‘ലിയോ’ ജവാന്‍റെ ഓപണിം​ഗിനെ മറികടന്ന് ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു റെക്കോർഡിന് കൂടെ അറ്റ്ലി ചിത്രം ജവാൻ സ്വന്തമാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

നെറ്റ്ഫ്ലിക്സിലൂടെ നവംബര്‍ 2നായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. നെറ്റ്ഫ്ലിക്സിന്‍റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിം​ഗ് എന്ന റെക്കോര്‍ഡ് ആണ് ‘ജവാന്റെ’ പുതിയ നേട്ടം. 14.9 മില്യണ്‍ മില്യണ്‍ വാച്ചിം​ഗ് അവേഴ്സ് ആണ് ജവാന്‍ നേടിയത്. നെറ്റ്ഫ്ലിക്സിന്‍റെ 18 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും ജവാന്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News