ആഘോഷം അതിരുകടന്നു; ഒടുവിൽ തിയേറ്റർ വരെ തകർത്ത് വിജയ് ആരാധകർ

കഴിഞ്ഞ ദിവസമായിരുന്നു വിജയിയുടെ ലിയോ ട്രെയിലർ തമിഴ്നാട്ടിലെ തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. ഇപ്പോഴിതാ ട്രെയിലർ കണ്ട ആവേശത്തിൽ ചെന്നൈയിലെ തിയറ്റർ ആരാധകർ പൊളിച്ചടുക്കി എന്ന വാർത്തയാണ് വരുന്നത്. ആഘോഷത്തിനിടെ ചെന്നൈ കോയമ്പേടുള്ള രോഹിണി തീയറ്ററാണ് ആരാധകർ തകർത്തത്. ട്രെയിലർ കണ്ട് ആളുകൾ മടങ്ങിയ ശേഷമുള്ള തിയറ്ററിനുള്ളിൽ വീഡിയോ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു.

ALSO READ:വന്ദേഭാരതിന്റ ടോയ്‌ലെറ്റില്‍ കയറി പുകവലിച്ചാല്‍ ഇനി എട്ടിന്റെ പണി കിട്ടും

പ്രചരിക്കുന്ന വിഡിയോയിൽ സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായതായിട്ടാണ് മനസിലാകുന്നത്. വിജയ് ചിത്രങ്ങളുടെ ട്രെയിലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ളത് തീയറ്ററുകളില്‍ പ്രധാനമാണ്. ഇന്നലെ വൈകിട്ട് 5 മണിക്കായിരുന്നു വിജയ് ചിത്രമായ ലിയോയുടെ ട്രെയിലർ റിലീസ് ചെയ്തത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതും ട്രെയ്‌ലർ ഫാന്‍സ് ഷോയ്ക്ക് കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യം ഉണ്ടാക്കി എന്നും പറയുന്നു.

ALSO READ:‘വലവിരിക്കാന്‍’ സഹായിച്ചത് ചെന്നൈ പൊലീസ്; നടന്‍ ഷിയാസ് കരീം പൊലീസ് കസ്റ്റഡിയില്‍

സാധാരണ തിയറ്ററിനു പുറത്തു നടക്കുന്ന ആഘോഷങ്ങളാണ് ഇത്തവണ അകത്ത് നടന്നത്. തീയറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിച്ചതോടെയാണ് തീയറ്റര്‍ സ്ക്രീനില്‍ തന്നെ ട്രെയ്‌ലറിന് പ്രദര്‍ശനമൊരുക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. വൈകിട്ട് 6.30 നാണ് ലിയോയുടെ ട്രെയ്‍ലര്‍ യുട്യൂബിലൂടെ റിലീസ് ആയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News