സംവിധായകന്‍ ലോകേഷ് കനകരാജിനെതിരെയും ലിയോ സിനിമയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി നടന്‍ വിജയ്‌യുടെ അച്ഛനും സംവിധായകനുമായ എസ്.എ ചന്ദ്രശേഖരന്‍. താന്‍ ഒരു സംവിധായകനെ സിനിമ കണ്ട് ഇഷ്ടപ്പെട്ടതിനാല്‍ അനുമേദിക്കാന്‍ വിളിച്ചെന്നും, ചിത്രത്തിലെ ചില പോരായ്മകള്‍ തുറന്നു പറഞ്ഞപ്പോള്‍ അയാള്‍ ഫോണ്‍ വച്ച് പോയെന്നും എസ്.എ ചന്ദ്രശേഖരന്‍ പറഞ്ഞു.
ചിത്രത്തിലെ ബലി നല്‍കുന്ന രംഗങ്ങള്‍ ഉദ്ദേശിച്ച പോലെ സിനിമയില്‍ വര്‍ക്കായില്ല. എത്ര വലിയ സ്വത്തിന് വേണ്ടിയും സ്വന്തം മകനെ പിതാവ് ബലി നല്‍കാന്‍ തയാറാകുന്നത് പ്രേക്ഷകര്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏത് സിനിമയാണെന്നോ സംവിധായകന്റെ പേരോ അദ്ദേഹം തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ വിജയ് നായകനായ ലിയോയിലെ ചില രംഗങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹം പറഞ്ഞത് ലോകേഷ് കനകരാജിനെ കുറിച്ചാണെന്ന് വ്യക്തമാക്കി.
‘താന്‍ ഒരു സംവിധായകനെ സിനിമ കണ്ട് ഇഷ്ടപ്പെട്ടതിനാല്‍ അനുമേദിക്കാന്‍ വിളിച്ചെന്നും, ചിത്രത്തിലെ ചില പോരായ്മകള്‍ തുറന്നു പറഞ്ഞപ്പോള്‍ അയാള്‍ ഫോണ്‍ വച്ച് പോയി. ചിത്രത്തിലെ ബലി നല്‍കുന്ന രംഗങ്ങള്‍ ഉദ്ദേശിച്ച പോലെ സിനിമയില്‍ വര്‍ക്കായില്ല. എത്ര വലിയ സ്വത്തിന് വേണ്ടിയും സ്വന്തം മകനെ പിതാവ് ബലി നല്‍കാന്‍ തയാറാകുന്നത് പ്രേക്ഷകര്‍ ഒരിക്കലും അംഗീകരിക്കില്ല. പോരായ്മകള്‍ ചൂണ്ടികാണിച്ചപ്പോള്‍ തിരക്കാണെന്ന പറഞ്ഞ് ഫോണ്‍ വെച്ചുപോയി. വിമര്‍ശനങ്ങളെ സ്വീകരിക്കാനുള്ള പക്വത കൂടി സംവിധായകര്‍ക്ക് ഉണ്ടാകണം. തിരക്കഥയ്ക്ക് ആരും പ്രധാന്യം നല്‍കുന്നില്ല, ഒരു ഹീറോ മാത്രം മതി.’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here