ദളപതിയുടെ ഹിറ്റ് ചിത്രം ‘തെരി’യുടെ റീമേക്ക് റിലീസിനൊരുങ്ങുന്നു

ദളപതിയുടെ ഹിറ്റ് ചിത്രം ‘തെരി’ ഹിന്ദിയിലേക്ക്. വിജയ്, സാമന്ത, എമി ജാക്‌സൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ അറ്റ്‌ലി ചിത്രമാണ് ‘തെരി’യുടെ ഔദ്യോഗിക ഹിന്ദി റീമേക്കാണ് ‘ബേബി ജോൺ’.

വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിഖ ഗബ്ബി എന്നിവർ ചേർന്ന് അഭിനയിക്കുന്ന ആക്ഷൻ എൻ്റർടെയ്‌നറാണ് ഈ ചിത്രം. ഫെബ്രുവരി 5ന് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വരുൺ ധവാൻ്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോയും നിർമ്മാതാക്കൾ പുറത്ത് വിട്ടിരുന്നു. ബോളിവുഡിലെ ആദ്യ സംവിധാന സംരംഭമായ ‘ജവാൻ’ എന്ന ചിത്രത്തിലൂടെ ഹിറ്റ് സംവിധായകനെ ആയി മാറിയ അറ്റ്‌ലി ഈ ചിത്രത്തിലൂടെ ബോളിവുഡിൽ നിർമ്മാതാവായും മാറും. ജിയോ സ്റ്റുഡിയോസിനും സിനി 1 സ്റ്റുഡിയോയ്ക്കുമൊപ്പം അറ്റ്ലിയും പ്രൊഡ്യൂസർ വേഷമണിയും.

ALSO READ: റൊമാൻസോ അതോ വയലൻസോ? മുഖത്തോട് മുഖം നോക്കി ലോകേഷും ശ്രുതിഹാസനും; സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രം

എ കാളീശ്വരൻ ആണ് ഈ ആക്ഷൻ എൻ്റർടെയ്‌നർ സംവിധാനം ചെയ്യുന്നത്. ചിത്രം 2024 മെയ് 31-ന് തിയേറ്ററുകളിലെത്തും. വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിഖ ഗബ്ബി എന്നിവരെ കൂടാതെ ജാക്കി ഷ്റോഫ്, രാജ്പാൽ യാദവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ് തമൻ ആണ് ബേബി ജോണിന് സംഗീതം നൽകിയിരിക്കുന്നത്.

നടനും സംവിധായകനുമായ അറ്റ്‌ലിയുടെ വിജയചിത്രങ്ങളിലൊന്നായിരുന്നു ദളപതി വിജയ്‌യുടെ ‘തെരി’. വിജയ് ഒരേ സമയം പോലീസുകാരനായും ബേക്കറി ഉടമയായും എത്തിയ തെരിയിൽ നദി മീനയുടെ മകൾ നൈനികയും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News