നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസം; ‘ദളപതി വിജയ് ഇന്‍സ്റ്റിറ്റ്യൂട്ടി’നു നാളെ തുടക്കം

നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് തുടങ്ങുന്ന ‘ദളപതി വിജയ് ഇന്‍സ്റ്റിറ്റ്യൂട്ടി’നു നാളെ തമിഴ്നാട്ടില്‍ തുടക്കം. മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി കാമരാജിന്റെ ജന്മദിനമായ നാളെയാണ് തമിഴ് നാട്ടിലെ 234 മണ്ഡലങ്ങളിലും സ്ഥാപനം ആരംഭിക്കുന്നത്. ജീവകാരൂണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിജയുടെ ഫാന്‍സ് അസോസിയേഷന്‍ വിജയ് മക്കള്‍ ഇയക്കം വഴിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയിട്ടത്.

Also Read: ലോകത്തെ ഏറ്റവും ചൂടേറിയ മാസമായി ജൂണ്‍

വിജയുടെ പേരില്‍ സംഘടന നടത്തിവരുന്ന നേത്രദാന-രക്തദാന പദ്ധതികള്‍ക്കും സൗജന്യ ഭക്ഷണ പദ്ധതിക്കും ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാണ് ദളപതി വിജയ് എന്ന പേരിലുള്ള

ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന രാത്രികാല ക്ലാസുകള്‍ ഒരു മണ്ഡലത്തില്‍ നാല് കേന്ദ്രങ്ങളെങ്കിലും ആരംഭിക്കണമെന്നാണ് വിജയി നിര്‍ദേശം നല്‍കിയിരിക്കുന്നത് . കടലൂരില്‍ ഇതിനോടകം പദ്ധതി നടന്നുവരികയാണെന്നും തമിഴ്‌നാട്ടിലുടനീളം വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആരാധക സംഘടന പറയുന്നത്.

അതേസമയം താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ താരം പദയാത്ര നടത്താനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട് വന്നിരുന്നു. ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ റിലീസിന് മുന്നോടിയായി താരത്തിന്റെ പദയാത്ര ഉണ്ടാകുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News