ആരാധകർക്ക് സന്തോഷ വാർത്ത; പുതിയ അപ്‌ഡേഷനുമായി ദളപതി 69

thalapathy

വിജയ് ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. ചിത്രത്തിന്റേതായി വരുന്ന ഓരോ അപ്ഡേഷനും ആരാധകർ ഏറെ ആവേശത്തോടു കൂടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്.

സംവിധായകൻ വിനോദും വിജയ്‌യും ചേർന്ന് ചിത്രത്തിന്റെ പേര് പുറത്തുവിടാനൊരുങ്ങുകയാണെന്നാണ് ചിത്രത്തിന്റേതായി വരുന്ന പുതിയ റിപ്പോർട്ട്.2025 ജനുവരിയിൽ തന്നെ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാസ് ആക്ഷൻ എൻ്റർടെയ്‌നറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണിപ്പോൾ.

also read: ‘കേരളത്തിൽ എത്തിയാൽ എനിക്ക് കഴിക്കാൻ ഏറ്റവും ഇഷ്ട്ടപ്പെട്ട വിഭവം ഇതാണ്’: രശ്‌മിക മന്ദാന
കെവിഎൻ പ്രൊഡക്ഷൻസാണ് ദളപതി 69 നിർമിക്കുന്നത്. അതേസമയം ചിത്രത്തിൽ വിജയ് ഒരു പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുകയെന്നാണ് വിവരം. ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ബാലകൃഷ്ണ, പൂജ ഹെ​ഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, പ്രിയാ മണി, ഗൗതം വാസുദേവ് ​​മേനോൻ, നരേൻ എന്നിവരും ചിത്രത്തിൽ കേന്ദ്രവ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയതിനു പിന്നിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News