നടൻ ദളപതി വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നു. വിജയ്‌യുടെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം ജനറൽ കൗൺസിൽ അനുമതി നൽകിയതിന് പിന്നാലെയാണ് ഇങ്ങനൊരു നീക്കം. നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ നിൽക്കെയാണ് സംഭവവികാസം.
വ്യാഴാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ മെഗാ താരത്തിന് പാർട്ടി രജിസ്റ്റർ ചെയ്യാനും അതിൻ്റെ പ്രസിഡൻ്റായി സ്വയം പേര് നൽകാനും ഏകദേശം തീരുമാനമായതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു. പാർട്ടി രജിസ്ട്രേഷൻ്റെ തുടക്കവും ഒരു മാസത്തിനകം പൂർത്തിയാകും.
സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം ‘ലവ് ആൻഡ് വാർ’ 2025 ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും
തമിഴ്‌നാട്ടിലും കേരളത്തിലും നിരവധി ആരാധകരുള്ള നടൻ വിജയ് വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. 2018-ൽ തുത്തുക്കുടി പോലീസ് വെടിവെപ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചിരുന്നു. സമൂഹത്തോട് എന്നും നടൻ എന്നതിലുപരി ഒരു നല്ല മനുഷ്യസ്നേഹിയായിട്ടാണ് വിജയ് എന്നും നിലകൊണ്ടിട്ടുള്ളത്. ഡിസംബറിലെ വെള്ളപ്പൊക്കത്തിൽ തകർന്ന തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലും ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ താരം എത്തിയിരുന്നു.
വിജയ്‌യുടെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പരിപാടികളിൽ സജീവമാണ്. കൂടാതെ തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിച്ചു. 2026-ൽ തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം ഉണ്ടാകുമെന്ന് നടൻ വിജയ് നേരത്തെ സൂചിപ്പിച്ചിരുന്നു. പാർട്ടി രജിസ്റ്റർ ചെയ്യാൻ എത്രയും വേഗം ആരംഭിക്കണമെന്ന് അദ്ദേഹത്തിൻ്റെ ആരാധകർസ് ആവശ്യപ്പെട്ടിരുന്നു.
.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here