‘വിജയക്കൊടി പാറി’; തമിഴക വെട്രി കഴകം പതാക പുറത്തിറക്കി വിജയ്

ഔഗ്യോഗിക രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി വിജയ്. പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന ചടങ്ങിലാണ് വിജയ് പതാകയും ഔദ്യോഗിക ഗാനവും പുറത്തിറക്കിയത്. രണ്ട് ആനകളോടുകൂടി ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് പുറത്തിറക്കിയത്. ഈ പതാക പാര്‍ട്ടിയുടെയും തമിഴ്‌നാടിന്റെയും അടയാളമായി മാറുമെന്നും കഴിഞ്ഞദിവസം വിജയ് പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള പാർട്ടി ഭാരവാഹികളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടി ഭാരവാഹികളിൽ നിന്നും തെരഞ്ഞെടുത്തവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ ഹൈക്കോടതി

ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വിവേചനങ്ങൾ ഒഴിവാക്കുമെന്നും എല്ലാവര്ക്കും തുല്യത നൽകുന്ന പോരാട്ടമായിരിക്കുമെന്നും പാർട്ടിയുടെ പ്രതിജ്ഞയിൽ പറയുന്നു. നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളെയും തമിഴ് മണ്ണില്‍നിന്നുള്ള നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങള്‍ എപ്പോഴും അഭിനന്ദിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഉയർത്തിപ്പിടിക്കുന്നു എന്നും പ്രതിജ്ഞയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News