തിരുവനന്തപുരത്ത് ആവേശത്തിരയിളക്കി ദളപതി; വീഡിയോ വൈറൽ

ആരാധകരെ ആവേശത്തിലാക്കി ദളപതി വിജയ് തിരുവനന്തപുരത്ത്. വന്‍ സ്വീകരണമാണ് ആരാധകർ വിജയ്ക്ക് ഒരുക്കിയത്. ആരാധകരെ നിയന്ത്രിക്കാന്‍ വലിയ പോലീസ് സംഘവും വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു.

ALSO READ: പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാൽ

കാത്തിരുന്ന ആരാധകരുടെ മുന്നിലേക്ക് വിജയ് വന്നിറങ്ങി. നിലക്കാത്ത ആവേശത്തിനിടയില്‍ നടനെ പുറത്തെത്തിക്കാന്‍ പൊലീസ് വളരെ കഷ്ടപ്പെട്ടു. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനം വൈകിട്ട് അഞ്ച്‌ മണിക്കാണ് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തിലെത്തിയ ദളപതിക്ക് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്.

ALSO READ: “സുരേഷ് ഗോപിക്ക് വേണ്ടി ആരും ഇവിടെ വരണ്ട”; ബിജെപി പ്രവർത്തകരോടുള്ള മറുപടിയുമായി കലാമണ്ഡലം ഗോപിയുടെ മകൻ

വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ബാനറുകളും ഫ്ളക്സുകളുമായി ആരാധക സംഘം ഉച്ച മുതല്‍ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം, ശംഖുമുഖം എന്നിവിടങ്ങളിലാണ് സിനിമ ഷൂട്ടിംഗ്. മാര്‍ച്ച് 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും. സംവിധായകന്‍ വെങ്കട് പ്രഭു രണ്ടാഴ്ച മുന്‍പ് തലസ്ഥാനത്തെത്തി ലൊക്കേഷന്‍ സന്ദർശിച്ചിരുന്നു. വിജയ്‌യുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഫാന്‍സ് നഗരത്തില്‍ പല സ്ഥലങ്ങളിലും വലിയ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. 14 വര്‍ഷം മുന്‍പ് കാവലന്റെ ചിത്രീകരണത്തിനാണ് വിജയ് അവസാനം കേരളത്തില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News