‘ലിയോ’യ്ക്ക് മുൻപ് ദളപതിയുടെ പദയാത്ര?; രാഷ്ട്രീയപ്രവേശന സൂചന ശക്തമാകുന്നു

ദളപതി വിജയുടെ രാഷ്ട്രീയപ്രവേശന ചർച്ചകൾ ചൂടുപിടിച്ചുനിൽക്കുന്ന സാഹചര്യത്തിൽ നടൻ പദയാത്രയ്ക്ക് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് മുൻപായിരിക്കും തമിഴ്‌നാട്ടിൽ ഉടനീളമുള്ള ഈ പദയാത്ര എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെയ്ക്കും വന്നിട്ടില്ല.

ALSO READ: ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഖാലിസ്ഥാൻ ആക്രമണം, അന്വേഷണത്തിനായി എന്‍ഐഎ സംഘം യുഎസിലേക്ക്

മക്കൾ ഇയക്കത്തിലെ ചുമതലക്കാരുമായി വിജയ് കൂടിക്കാഴ്ച്ച നടത്തിയതും രാഷ്ട്രീയ പ്രവേശനത്തിന് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും ടി.വി.എം.ഐ.യുടെ ചുമതലക്കാർ പങ്കെടുത്തിരുന്നു. ‘രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പിന്നെ സിനിമയിൽ അഭിനയിക്കില്ല. മുഴുവൻ ശ്രദ്ധയും രാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കും’ എന്ന് വിജയ് പറഞ്ഞതായി ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.

ALSO READ: ‘നിങ്ങള്‍ക്കൊക്കെ എന്തുമാകാം, ഇവിടെ ഞങ്ങള്‍ക്കൊന്നും ഒന്നും നടക്കുന്നില്ല’; ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ ആശിഷ് വിദ്യാര്‍ത്ഥിക്ക് ട്രോള്‍

കഴിഞ്ഞമാസം സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ വിജയ് ആദരിച്ചിരുന്നു. ചടങ്ങിലെ വിജയുടെ പ്രസംഗവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പ്രസംഗം വിജയുടെ രാഷ്ട്രീയപ്രവേശന സാധ്യതകൾക്ക് ഇന്ധനം പകർന്ന ഒന്നായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News