ആഗോളതലത്തില്‍ താരമായി ദളപതിയുടെ ‘ലിയോ’

കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്ന ദളപതി വിജയ് നായകനായ ചിത്രമാണ് ‘ലിയോ’. കേരള ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ തന്നെ നിലനില്‍ക്കുന്ന എല്ലാ ചിത്രങ്ങളുടെയും റെക്കോര്‍ഡുകള്‍ വെറും ദിവസങ്ങള്‍ കൊണ്ടാണ് ‘ലിയോ’ തൂത്തെറിഞ്ഞത്. റിലീസ് ദിവസം തന്നെ ആകെ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് ‘ലിയോ’യ്ക്കാണ്.ആഗോളതലത്തില്‍ ലിയോയ്ക്ക് മറ്റൊരു വമ്പന്‍ കളക്ഷന്‍ റെക്കോര്‍ഡ് കൂടെ ലഭിച്ചിരിക്കുകയാണ്.

ഓപ്പണിംഗ് കളക്ഷന്റെ അടിസ്ഥാനത്തില്‍ ഐമാക്‌സില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആഗോളതലത്തില്‍ എക്കാലത്തെയും ഏഴാം സ്ഥാനത്താണ് ‘ലിയോ’. ആഗോള ഹിറ്റായ ‘അവതാറ’ടക്കമുള്ള വിവിധ ചിത്രങ്ങളുടെ പട്ടികയിലാണ് ‘ലിയോ’യും ഇടംനേടിയിരിക്കുന്നത്. ഇന്ത്യയില്‍ ആകെ 26 ഐമാക്‌സ് തിയറ്ററുകള്‍ ഉണ്ടായിട്ടും വിജയ് നായകനായ ‘ലിയോ’ 10 സ്‌ക്രീനുകളില്‍ മാത്രമാണ് റിലീസ് ചെയ്തത്.ഗള്‍ഫ് കളക്ഷനിലും ഒന്നാം സ്ഥാനത്ത് എത്തിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡും ‘ലിയോ’ നേടിയിട്ടുണ്ട്. ജയിലറിനെ പിന്നിലാക്കിയാണ് ‘ലിയോ’യുടെ കുതിപ്പ്.

READ ALSO:വേങ്ങര സബ്ജില്ലാ കലോത്സവത്തിനിടെ പ്രിയകുരുന്നിന് ഭക്ഷണം വാരിനല്‍കി ടീച്ചര്‍; വീഡിയോ

ലോകേഷ് കനകരാജും വിജയിയും ഒന്നിച്ച ചിത്രം ‘ലിയോ’യുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് അനിരുദ്ധ് രവിചന്ദര്‍ ആണ്.തൃഷ, അര്‍ജുന്‍, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ മാറ്റുരച്ചു.

READ ALSO:സബ് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞ് വീണ്‌ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News