തലശ്ശേരി മാഹി ബൈപ്പാസ് 2023 നവംബറിൽ പൂർത്തിയാക്കും; എ എൻ ഷംസീർ

തലശ്ശേരിയെയും മാഹിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തലശ്ശേരി മാഹി ബൈപ്പാസ് 2023 നവംബർ മുപ്പതിനകം പൂർത്തിയാക്കാൻ ധാരണയായി. സ്പീക്കർ എ എൻ ഷംസീറിന്റെ സാന്നിധ്യത്തിലാണ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഇക്കാര്യം സ്പീക്കർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി പദ്ധതി പ്രദേശത്ത് പ്രവർത്തന പുരോഗതി ചർച്ച ചെയ്തു എന്നും സ്പീക്കർ കുറിച്ചു.

also read:അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിനുളള അപേക്ഷ അടിയന്തരമായി കേട്ടില്ല; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

എ എൻ ഷംസീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

തലശ്ശേരിയെയും മാഹിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തലശ്ശേരി മാഹി ബൈപ്പാസ് 2023 നവംബർ മുപ്പതിനകം പൂർത്തിയാക്കാമെന്ന് ധാരണയായി. മാഹി പാലത്തോട് ചേർന്ന് നടക്കുന്ന മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സന്ദർശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി പദ്ധതി പ്രദേശത്ത് പ്രവർത്തന പുരോഗതി ചർച്ച ചെയ്തു. ആകെ 14 കേഡറുകൾ നിർമ്മാണത്തിന് ആവശ്യമാണ്. അതിൽ 7 എണ്ണം സ്ഥലത്തെത്തി. ബാക്കിയുള്ളവ ഈ ആഴ്ച അവസാനം സ്ഥലത്തെത്തിക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയപാത പ്രോജക്ട് ഡയറക്ടർ അഷിതോഷ്, പ്രോജക്ട് കൺസൾട്ടന്റ് നായിഡു, മറ്റു ദേശീയപാത ഉദ്യോഗസ്ഥർ, സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ് കെ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here