ഇന്ത്യയിലെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ നടത്തുകയുള്ളൂ, കേരളത്തില്‍ ആദ്യമായിട്ടാണ് ഈ ചികിത്സ; നേട്ടം പങ്കുവെച്ച് മന്ത്രി വീണാ ജോർജ്

കണ്ണിലെ കാന്‍സർ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ വിജയകരമായി നടത്തി തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍. കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ടുള്ള കാന്‍സർ ചികിത്സാ രീതിയാണിത്. എം.സി.സി.യിലെ ഒക്യുലാര്‍ ഓങ്കോളജി വിഭാഗവും റേഡിയേഷന്‍ ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് ഈ തെറാപ്പിക്ക് നേതൃത്വം നല്‍കിയത്.മന്ത്രി വീണാജോർജ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചു.കേരളത്തില്‍ ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടത്തുന്നത്. ഇന്ത്യയിലെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ഈ ചികിത്സ നടത്തുന്നുള്ളൂ. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയവരെ മന്ത്രി അഭിനന്ദിച്ചു.

ALSO READ: ‘ഇത് കേരളമാണ്, ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ ഉള്ള സ്ഥലം’, ‘എന്നെ പോലുള്ള സാധാരണക്കാരുടെ ഇൻസ്പിരേഷൻ മമ്മൂക്ക’

മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്

തലശ്ശേരി മലബാര് കാന്സര് സെന്റര് കാന്സര് ചികിത്സയില് അപൂര്വ നേട്ടം കൈവരിച്ചിരിക്കുകയാണ്. കണ്ണിലെ കാന്സർ ചികിത്സിക്കാനുള്ള ഒക്യുലാര് പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യില് വിജയകരമായി നടത്തി. കണ്ണിന്റെ കാഴ്ച നിലനിര്ത്തിക്കൊണ്ടുള്ള കാന്സർ ചികിത്സാ രീതിയാണിത്. എം.സി.സി.യിലെ ഒക്യുലാര് ഓങ്കോളജി വിഭാഗവും റേഡിയേഷന് ഓങ്കോളജി വിഭാഗവും ചേര്ന്നാണ് ഈ തെറാപ്പിക്ക് നേതൃത്വം നല്കിയത്. കേരളത്തില് ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടത്തുന്നത്. ഇന്ത്യയിലെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ഈ ചികിത്സ നടത്തുന്നുള്ളൂ. ഡല്ഹി എയിംസ്, ന്യൂഡല്ഹി ആര്മി ഹോസ്പിറ്റല്, ചണ്ഡിഗഡ് ഗവ. മെഡിക്കല് കോളേജ് എന്നിവ കഴിഞ്ഞാല് ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സര്ക്കാര് ആശുപത്രിയായി ഇതോടെ എം.സി.സി. മാറി. ചികിത്സയ്ക്ക് നേതൃത്വം നല്കിയ റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗീത, ഡോ. ജോനീത, ഡോ. ഗ്രീഷ്മ, ഡോ. ഫിറോസ്, ഡോ. ഹൃദ്യ, ഡോ. ശിൽപ, ഡോ. സോണാലി, സ്‌റ്റാഫ് നഴ്സുമാരായ ജിഷ, മനീഷ്, ശ്രീജിൽ തുടങ്ങി എം.സി.സി.യിലെ മുഴുവന് ടീമിനേയും അഭിനന്ദിക്കുന്നു. ഒപ്പം എം.സി.സി. ഡയറക്ടർ ഡോ. സതീശനെയും അഭിനന്ദിക്കുന്നു.

ALSO READ: സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത 11,000 രൂപ പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News