‘ആശ്രയ’ ഇനിമുതല്‍ കോടിയേരി സ്‌മാരക സാന്ത്വനകേന്ദ്രം

തലശ്ശേരി ആശ്രയ സാന്ത്വന കേന്ദ്രത്തിന് കോടിയേരി ബാലകൃഷ്ണന്റെ  പേര് നൽകിയത് ഉചിതമായ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ ക്യാൻസർ സെന്ററിൽ എത്തുന്നവരുടെ ആശ്വാസ കേന്ദ്രമാണ് ആശ്രയ സാന്ത്വന കേന്ദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനർനാമകരണവും കുട്ടികളുടെ ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു

കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി സ്ഥാപിച്ച മാതൃകാ സ്ഥാപനമാണ് ആശ്രയ സാന്ത്വന കേന്ദ്രം. മലബാർ ക്യാൻസർ സെന്ററിലെത്തുന്നവർക്ക് ആശ്വാസമായ സ്ഥാപനം ഇനി മുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രമെന്ന് അറിയപ്പെടും.

പ്രിയ നേതാവിനോടുള്ള ആദരസൂചകമായാണ് പുനർനാമകരണം. സ്വാന്ത്വന കേന്ദ്രത്തിന് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ കോടിയേരിയുടെ പേര് നൽകാൻ തീരുമാനിച്ചത് ഏറ്റവും ഉചിതമായ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
പുതുതായി നിർമ്മിച്ച പീഡിയാട്രിക് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

സാന്ത്വനകേന്ദ്രം ചെയർമാൻ ഒ വി മുഹമ്മദ്‌ മുസ്‌തഫ അധ്യക്ഷനായി. സ്‌പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയായി. കോടിയേരിയുടെ ഫോട്ടോ അനാച്ഛാദനം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും ലിഫ്‌റ്റ്‌ ഉദ്‌ഘാടനം ഖാദി ബോർഡ്‌ വൈസ്‌ചെയർമാൻ പി ജയരാജനും നിർവഹിച്ചു. കെ അച്യുതൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാറാണി, കൗൺസിലർ വി വസന്ത, എം സി പവിത്രൻ, സി കെ രമേശൻ, സി പി ഷൈജൻ, കെ എ ലത്തീഫ്, കെ വിനയരാജ് എന്നിവർ സംസാരിച്ചു . പി പി ഗംഗാധരൻ സ്വാഗതവും എം വി ബാലറാം നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News