നവകേരള സദസിനായി ഒരുങ്ങി തളിപ്പറമ്പിലെ വിദ്യാർത്ഥികൾ; വീഡിയോ

നവകേരള സദസുമായി ബന്ധപ്പെട്ട് തളിപ്പറമ്പിലെ വിദ്യാർത്ഥികൾ ഒരുക്കിയ വീഡിയോ ശ്രദ്ധനേടുന്നു. അറിവ് മൂലധനമാകുന്ന വിജ്ഞാന കേരളമാണ് നമ്മുടെ സർക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യർത്ഥി പറഞ്ഞ് തുടങ്ങുന്നതാണ് വീഡിയോ. ഇതിനോടകം നിരവധിപേർ കണ്ടുകഴിഞ്ഞ ഈ വീഡിയോയിൽ സർക്കിന്റെനേട്ടങ്ങളും ലക്ഷ്യങ്ങളും വിദ്യാർത്ഥികൾ ഒരോരുത്തരായി പറയുന്നുണ്ട്.

ALSO READ: ശബരിമല മതേതരത്വത്തിന്റെ പ്രതീകം, മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയായി; മന്ത്രി കെ രാധാകൃഷ്ണൻ

സ്റ്റാർട്ടപ്പ് ആശങ്ങളോടുള്ള സർക്കാരിന്റെ തുറന്ന സമീപനവും വിദ്യാർത്ഥികൾ എടുത്തുപറയുണ്ട്. കൂടാതെ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ ഭാഗമായി തങ്ങളെ കാണാൻ വരുന്നതിന്റെ സന്തോഷവും വിഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. സ്റ്റാർട്ടപ്പ് ആശയം ഇവരോട് പങ്കുവെയ്ക്കുവാനുള്ള തയ്യാറെടുപ്പിലുമാണ് തളിപ്പറമ്പിലെ വിദ്യാർത്ഥികൾ. ഗോവിന്ദൻ മാസ്റ്ററുടെ നിയോജക മണ്ഡലമാണ് തളിപ്പറമ്പ്. തളിപ്പറമ്പിൽ ഉണ്ടപ്പറമ്പ് മൈതാനത്തിലാണ് നവകേരളസദസിന്റെ വേദി നടക്കുന്നത്.

ALSO READ: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ കേസെടുത്ത് പോലീസ്

നവകേരള നിർമിതിയുടെ ഭാഗമായി 140 അസംബ്ലി മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഔദ്യോഗിക പര്യടനം നടത്തി സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച്‌ ബഹുജന സദസും നടത്തുന്ന പരിപാടിയാണ് നവകേരള സദസ്.. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ് നടക്കുക. 18-ന് 3:30 PM-ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News