തല്ലുമാല 2? മണവാളന്‍ വസീം വീണ്ടും വരുന്നെന്ന സൂചനയുമായി നിര്‍മാതാവ്; ആവേശത്തില്‍ ആരാധകര്‍

മലയാളികള്‍ ഒരുപോലെ എറ്റെടുത്ത ഹിറ്റ് ചിത്രമായിരുന്നു ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി 2022 ഓഗസ്റ്റില്‍ റിലീസ് ചെയ്ത തല്ലുമാല. തീയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ തല്ലുമാലക്ക് കഴിഞ്ഞിരുന്നു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ തല്ലുമാലയുടെ രണ്ടാം ഭാഗം വരുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതവായ ആഷിഖ് ഉസ്മാന്‍. തല്ലുമാലയ്ക്ക് ഒന്നാം വാര്‍ഷികം എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറച്ച നിര്‍മാതാവ് ആഷിഖ് ഉസ്മാനാണ് തല്ലുമാലയ്ക്ക് സെക്കന്റ് പാര്‍ട്ട് വരുന്നുവെന്ന് സൂചന നല്‍കിയത്.

ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ‘തല്ലുമാല2 ലോഡിങ് സൂണ്‍ എന്ന ഹാഷ്ടാഗ് ആഷിഖ് ഉസ്മാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ഹാഷ്ടാഗ് കണ്ടതോടെ തല്ലുമാല വീണ്ടും വരുമെന്ന ആവേശത്തിലാണ് ആരാധകര്‍. 2022 ഓഗസ്റ്റ് 12നായിരുന്നു തല്ലുമാല തിയേറ്ററുകളില്‍ എത്തിയത്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, ലുക്മാന്‍, ഓസ്റ്റിന്‍, ആദി ജോയ്, ജോണി ആന്റണി, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിങ് നിഷാദ് യൂസഫ് എന്നിവര്‍ ആയിരുന്നു. മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിഷാദ് യൂസഫ് സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News