ഇന്നും ഗതാഗതക്കുരുക്കിൽ വലഞ്ഞ് താമരശ്ശേരി ചുരം

താമരശ്ശേരി ചുരത്തിൽ ഇന്നലെ തുടങ്ങിയ ഗതാഗതക്കുരുക്കിന് ഇന്നും ശമനമില്ല. അവധി ദിനം പ്രമാണിച്ച് യാത്രക്കാരുടെ എണ്ണം കൂടിയതാണ് ഗതാഗതക്കുരുക്കിന് കാരണം. പൂജ അവധിയാഘോഷത്തിനായി വിനോദസഞ്ചാരികള്‍ വയനാട്ടിലേക്ക് കൂട്ടമായി തിരിച്ചതോടെ താമരശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ വൈകുന്നേരം എട്ടാം വളവില്‍ ലോറി കുടുങ്ങിയതോടെയാണ് ചുരത്തിലുടെയുള്ള ഗതാഗതം പ്രതിസന്ധിയിലായത്.

Also Read; കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവ്; റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാം

ക്രെയിനിന്‍റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചുരത്തിന്റെ എട്ടാം വളവിൽ നിന്ന് ലോറി നീക്കം ചെയ്തത്. വാഹനങ്ങൾ വരി തെറ്റിച്ച് കൊണ്ട് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതും ഗതാഗതക്കുരുക്കിന് കാരണമായി. അടിവാരം മുതൽ വൈത്തിരി വരെയുള്ള ഭാഗത്ത് ഇന്നലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി യാത്രക്കാരാണ് ഗതാഗതക്കുരുക്കിനെ തുടർന്ന് വാഹനങ്ങളിൽ കുടുങ്ങി കിടന്നിരുന്നത്. വാഹനങ്ങളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കുന്നതാണ് കുരുക്കഴിക്കുന്നതിന് തിരിച്ചടിയായി തുടരുന്നത്. ഗതാഗത നീക്കം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമവുമായി പൊലീസും എന്‍ഡിആര്‍എഫ് സംഘവും സജീവമായി രംഗത്തുണ്ട്.

Also Read; ബന്ധുവിന്റെ ക്രൂരതയിൽ വീട് നഷ്ടപ്പെട്ട് പെരുവഴിയിലായി ലീല; തണലൊരുക്കാൻ സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News