വന നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയേൽ. മുഖ്യമന്ത്രിയ്ക്ക് നന്ദി പറയുന്നതായും തങ്ങളുടെ വേദനകളും പ്രയാസങ്ങളും മുഖ്യമന്ത്രി മനസ്സിലാക്കിയെന്നും താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയേൽ പറഞ്ഞു. വനനിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ മലയോര ജനതയും സ്വാഗതം ചെയ്തു.
പി.വി. അൻവറിൻ്റെ രാജി തീരുമാനത്തെ സ്വാധീനിച്ചൊ എന്ന ചോദ്യത്തോട് അതിന് മുൻപെ തന്നെ മുഖ്യമന്ത്രി തീരുമാനം തങ്ങളെ അറിയിച്ചിരുന്നു എന്നായിരുന്നു ബിഷപ്പിൻ്റെ മറുപടി.
ALSO READ: സെക്യൂരിറ്റി ഗാർഡിനെ വെടിവെച്ചുകൊന്ന് എടിഎമ്മിൽ നിറയ്ക്കുകയായിരുന്ന ലക്ഷക്കണക്കിന് രൂപ കവര്‍ന്നു
കർഷകരുടെ ആശങ്കകൾ മനസ്സിലാക്കി അതിനൊപ്പം നിൽക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് ഒട്ടേറെ പ്രതികരണങ്ങളാണ് ഉയർന്നു വരുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് നേരത്തെ തലശ്ശേരി രൂപതയും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും രംഗത്തെത്തിയിരുന്നു.
അതേസമയം, വനം നിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ലെന്നും വനം നിയമഭേദഗതിയിൽ പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങൾ മാനിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here