ഒരേ ഫ്രെയിമിൽ തമിഴകത്തിന്റെ സൂപ്പർ താരങ്ങൾ, കൂടെ വിജയകാന്തും; വൈറലായ ചിത്രത്തിന് ഓൾഡ് ഈസ് ഗോൾഡ് എന്ന് കമന്റ്

കഴിഞ്ഞ ദിവസമാണ് തമിഴകത്തിൻ്റെ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചത്. തമിഴ് സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാനും, തെറ്റിനെതിരെ പോരാടാൻ ജനങ്ങളെ പ്രേരിപ്പിക്കാനും വിജയകാന്തിന് കഴിഞ്ഞിരുന്നു. താരത്തിന്റെ മരണശേഷം പഴയ പാട്ടുകളും അദ്ദേഹത്തിന്റെ തന്നെ സിനിമകളിലെ ഗാനങ്ങളും കൊണ്ട് ടിവിയും സമൂഹ മാധ്യമങ്ങളും നിറഞ്ഞിരുന്നു. ഇപ്പോഴിതാ വിജയകാന്ത് അടങ്ങുന്ന തമിഴകത്തിന്റെ സൂപ്പർസ്റ്റാറുകളുടെ ഒരു പഴയകാല ചിത്രമാണ് ശ്രദ്ധ നേടുന്നത്.

ALSO READ: വിദ്യാർത്ഥികളെ കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കിച്ച് അധ്യാപകർ; സംഭവം കർണാടകയിൽ

വിജയകാന്ത്, സത്യരാജ്, കമൽഹാസൻ, രജനികാന്ത് എന്നിവരടങ്ങുന്ന പഴയകാല ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിജയകാന്തിന്റെ വീട്ടിൽ അദ്ദേഹത്തെ കാണാൻ എത്തിയതാണ് മറ്റു താരങ്ങൾ എന്ന് തോന്നിക്കുന്നതാണ് ചിത്രം. വെളുത്ത വസ്ത്രം ധരിച്ച മൂന്ന് താരങ്ങൾക്കും ഒപ്പം കാഷ്വൽ ലുക്കിലാണ് വിജയകാന്ത് ഇരിക്കുന്നത്. നല്ല പ്രതികരണങ്ങളാണ് ഫേസ്ബുക്കിൽ ഈ ചിത്രത്തിന് ലഭിക്കുന്നത്. ഓൾഡ് ഈസ് ഗോൾഡ് എന്നും, തമിഴരുടെ തങ്കമാന നടികർ എന്നുമെല്ലാം ഈ ചിത്രത്തിന് കമന്റുകൾ ലഭിക്കുന്നുണ്ട്.

ALSO READ: രേഖകളില്ലാതെ ബസിൽ കടത്തിയ 29 ലക്ഷം രൂപ പിടികൂടി എക്സൈസ് സംഘം

അതേസമയം, കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു വിജയകാന്ത് അന്തരിച്ചത്. ഡിഎംഡികെ സ്ഥാപകനായിരുന്ന അദ്ദേഹം ശ്വാസകോശ സംബദ്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടുകാലം തമിഴ് സിനിമാലോകത്തിന്റെ താരനായകനായിരുന്നു വിജയകാന്ത്. കമല്‍ ഹാസനും രജനികാന്തിനും പിന്നാലെ തമിഴ് സിനിമയിലെത്തിയ വിജയകാന്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലും അവര്‍ക്കു തുല്യനിലയിലുള്ള സൂപ്പര്‍ സ്റ്റാറായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News