പ്രധാനമന്ത്രിയുടെ സന്ദർശനം, തമ്പാനൂർ ഡിപ്പോ അടക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്യാനെത്തുന്നതിനാൽ 25ന് തമ്പാനൂർ ഡിപ്പോ അടച്ചിടും. 25ന് രാവിലെ 8 മുതൽ 11 വരെയാണ് തമ്പാനൂർ ഡിപ്പോ അടച്ചിടുക.

അന്നേദിവസം തമ്പാനൂർ ഷോപ്പിംഗ് കോംപ്ലെക്സിലെ കടകൾക്കും നിയന്ത്രണമുണ്ട്. പ്രധാനമന്ത്രി മടങ്ങിക്കഴിഞ്ഞ് രാവിലെ 11 മണിക് ശേഷമാകും കടകൾക്കു പ്രവർത്തനാനുമതി നൽകുക. മേഖലയിലെ പാർക്കിങ്ങുകൾ തലേദിവസം തന്നെ ഒഴിപ്പിക്കും. എല്ലാ ബസ് സർവീസുകളും വികാസ് ഭവനിൽ നിന്ന് ക്രമീകരിക്കും

അതേസമയം, വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമം തയാറായി. തിരുവനന്തപുരം–കാസർക്കോട് വന്ദേഭാരത് എക്സ്‌പ്രസ് രാവിലെ 5.20-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25-ന് കാസർക്കോട്ട് എത്തും. വ്യാഴാഴ്ച സർവീസില്ല. ഷൊർണൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

സമയക്രമം ഇങ്ങനെ

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

തിരുവനന്തപുരം– 5.20

കൊല്ലം– 6.07 / 6.09

കോട്ടയം– 7.25 / 7.27

എറണാകുളം ടൗൺ– 8.17 / 8.20

തൃശൂർ– 9.22 / 9.24

ഷൊർണൂർ– 10.02/ 10.04

കോഴിക്കോട്– 11.03 / 11.05

കണ്ണൂർ– 12.03/ 12.05

കാസർകോട്– 1.25

കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 – എത്തുന്ന സമയം / പുറപ്പെടുന്ന സമയം)

കാസർകോട്–2.30

കണ്ണൂർ–3.28 / 3.30

കോഴിക്കോട്– 4.28/ 4.30

ഷൊർണൂർ– 5.28/5.30

തൃശൂർ–6.03 / 6..05

എറണാകുളം–7.05 / 7.08

കോട്ടയം–8.00 / 8.02

കൊല്ലം– 9.18 / 9.20

തിരുവനന്തപുരം– 10.35

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News