കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, താമരശ്ശേരിയിലെ വിദ്യാർത്ഥികൾ എൻ. എസ്. എസ് . യൂണിറ്റ് നമ്പർ 14 ന്റെ ‘തണലൊരുക്കം ‘ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി. താമരശ്ശേരി വാർഡ് 3 വാപന്നാം പൊയിലിൽ താമസിക്കുന്ന ചാത്തൻ കൊറ്റി അമ്മക്കാണ് വിദ്യാർത്ഥികൾ വീട് നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ 2022-23 വർഷത്തെ പി ടി എ ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച സെമിനാർ ഹാളിന്റെ ഉദ്‌ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.
Also Read: ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്; വ്യാപക വിമര്‍ശനം
കൊടുവള്ളി എം എൽ എ ഡോ. എം കെ മുനീർ ചടങ്ങിൽ അധ്യക്ഷനായി. യോഗത്തിൽ ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ. വി. എ. അരുൺ കുമാർ സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് എൻ. എസ്. എസ്. ഓഫീസർ ഡോ. അൻസർ മുഖ്യ പ്രഭാഷണവും പ്രിൻസിപ്പൽ ഡോ .രാധിക. കെ. എം . റിപ്പോർട് അവതരണവും നിർവഹിച്ചു. ചടങ്ങിൽ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ. ഡി .അബ്ദുറഹിമാൻ മാസ്റ്റർ, താമരശ്ശേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് എ. അരവിന്ദൻ, വാർഡ് മെമ്പർ . ഫസീല ഹബീബ്, ഐ .എച്ച് .ആർ .ഡി. എൻ. എസ്. എസ് . കോ ഓർഡിനേറ്റർ ഡോ. സി. ആർ .അജിത്‌സെൻ, പി. ടി .എ. വൈസ് പ്രസിഡന്റ് മദാരി ജുബൈരിയ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. പ്രോഗ്രാം ഓഫീസർ ലക്ഷ്മിപ്രദീപ് നന്ദി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here