രൂപത്തിലും ഭാവത്തിലുമെല്ലാം ഞെട്ടിച്ച് വിക്രം; തങ്കലാന്‍ കോടി ക്ലബിലേക്ക് !

വേഷപ്പകര്‍ച്ചയ്‌ക്കൊപ്പം മികച്ച പ്രകടനവും കൊണ്ട് വീണ്ടും വന്‍ വിജയം നേടിയിരിക്കുകയാണ് ഒരു വിക്രം ചിത്രം. ആഗോളതലത്തില്‍ 53.64 കോടിയോളം നേടി കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് താരത്തിന്റെ പുത്തന്‍ ചിത്രമായ തങ്കലാന്‍. വിക്രമിന്റെ പ്രകടനത്തെ കുറിച്ച് വലിയ അഭിപ്രായമാണ് പുറത്തുവരുന്നത്. ഗോകുലം മൂവീസ് വിതരണം നടത്തിയ കേരളത്തില്‍ മാത്രം ഒരു കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.

ALSO READ:  സിസിടിവി ക്യാമറ മറച്ചത് പേപ്പര്‍ ഉപയോഗിച്ച്; ബിവറേജ് ഔട്ട്ലെറ്റില്‍ വെറെറ്റി മോഷണം

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ മാറ്റിവച്ചിരുന്നു. കൂടാതെ ഇതിനായുള്ള തുക വയനാടിന് നല്‍കുകയും ചെയ്തിരുന്നു അണിയറ പ്രവര്‍ത്തകര്‍. ചിത്രം വമ്പന്‍ കളക്ഷന്‍ നേടുമെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

ALSO READ: കൊല്‍ക്കത്ത കൊലപാതകം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ചിത്രത്തില്‍ അമ്പരിപ്പിക്കുന്ന പ്രകടനവുമായി ചിയാന്‍ വിക്രം നിറഞ്ഞുനില്‍ക്കുന്നുവെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. മലയാളികളായ മാളവിക മോഹനന്റെയും പാര്‍വതി തിരുവോത്തിന്റെയും പ്രകടനവും ചിത്രത്തില്‍ എടുത്ത് പരാമര്‍ശിക്കേണ്ടതാണ് എന്നാണ് അഭിപ്രായങ്ങള്‍. പാ രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലം കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News