‘തങ്കലാന്‍’ കേരള മൂവി പ്രമോഷന്‍ റദ്ദാക്കി, പ്രമോഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി നിര്‍മാതാക്കള്‍

തമിഴ് സിനിമാസ്വാദകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പര്‍താരം വിക്രമിന്റെ തങ്കലാന്‍ ഓഗസ്റ്റ് 15ന് ആഗോള റിലീസ് ചെയ്യാനൊരുങ്ങുന്നതിനിടെ കയ്യടിപ്പിക്കുന്ന തീരുമാനവുമായി നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കേരള പ്രമോഷന്‍ അപ്രതീക്ഷിതമായി റദ്ദാക്കിയ നിര്‍മാതാക്കള്‍ ചിത്രത്തിന്റെ കേരള പ്രമോഷനു വേണ്ടി കരുതിയിരുന്ന തുക വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ചിത്രത്തിന്റെ നിര്‍മാതാക്കളായ സ്റ്റുഡിയോ ഗ്രീനും കേരളത്തിലെ വിതരണക്കാരായ ശ്രീഗോകുലം മൂവീസും ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയത്.

ALSO READ: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ മോഷണശ്രമം, ചോദ്യം ചെയ്തതോടെ വെട്ടിലായി ലീഗ്, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജ നിര്‍മിച്ച ചിത്രം പാ രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കേരളാ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു. പ്രശസ്ത നടന്‍ പശുപതി, മലയാളി താരങ്ങളായ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാര്‍ഡ് ജേതാവുമായ ജി.വി. പ്രകാശ്കുമാര്‍ സംഗീതമൊരുക്കിയ ചിത്രത്തിന് കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും ആര്‍.കെ. സെല്‍വ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. എസ്.എസ്. മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാന്റെ സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. പിആര്‍ഒ- ശബരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News