ക്ലാസിലിരുന്നു സംസാരിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥികളുടെ വായില്‍ ടേപ് ഒട്ടിച്ച് പ്രധാനാധ്യാപിക

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥികളോട് പ്രധാനാധ്യാപികയുടെ ക്രൂരത. ക്ലാസിലിരുന്ന് സംസാരിച്ചതിന് വിദ്യാര്‍ഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു പെണ്‍കുട്ടിയടക്കം അഞ്ച് വിദ്യാര്‍ഥികളോടാണ് അധ്യാപികയുടെ ക്രൂരമായ നടപടി. കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ജില്ലാ കളക്ടര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണു സംഭവം.

ALSO READ: തെരഞ്ഞെടുപ്പ് ചട്ട ലംഘനം പി വി അൻവറിനെതിരെ എഫ് ഐ ആർ ഇടാൻ നിർദേശം

കുട്ടികള്‍ സംസാരിച്ചെന്ന കുറ്റത്തിന് സ്‌കൂളിലെ പ്രധാനാധ്യാപികയായ പുനിതയാണ് കടുംകൈ ചെയ്തത്. നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിര്‍ത്തി. തുടര്‍ന്ന് ഒരു കുട്ടിയുടെ വായില്‍ നിന്നും രക്തം വന്നെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ടേപ് ഒട്ടിച്ചതിനെ തുടര്‍ന്ന് മറ്റ് കുട്ടികള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ടാറ്റ പോകാൻ ടാറ്റ സൈക്കിൾ; കുറഞ്ഞ വിലക്ക് ലഭിക്കുന്ന അത്യു​ഗ്രൻ ഇലക്ട്രിക് സൈക്കിൾ

കഴിഞ്ഞ മാസം 21ന് നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സ്‌കൂളിലെ മറ്റൊരു അധ്യാപിക മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തു. പിന്നാലെ രക്ഷകര്‍ത്താക്കള്‍ കളക്ടര്‍ക്ക് പരാതി നല്‍കി. പ്രധാനാധ്യാപികയെ പുറത്താക്കണമെന്നടക്കം ആവശ്യമുയര്‍ന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധമാണ് മാതാപിതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration