ക്ലസ്സെടുക്കുന്നതിടെ സംസാരിച്ച വിദ്യാർഥികളുടെ വായിൽ ടേപ്പൊട്ടിച്ച അധ്യാപികയ്ക്ക് കുരുക്ക്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. തഞ്ചാവൂരിലെ അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് ഇത്തരമൊരു സംഭവം നടന്നത്.
നാലാം ക്ലാസ് വിദ്യാർഥികൾക്കാണ് അധ്യാപിക പുനിത ഇത്തരമൊരുക്കി ശിക്ഷ നൽകിയത്. ക്ലാസ്സെടുക്കുന്നതിനിടെ സംസാരിച്ചുവെന്ന് ആരോപിച്ച് അഞ്ച് വിദ്യാർഥികളുടെ വായിലാണ് അധ്യാപിക ടേപ്പ് ഒട്ടിച്ചത്.നാല് മണിക്കൂറാളം കഴിഞ്ഞാണ് അധ്യാപിക ടേപ്പ് അഴിക്കാൻ വിദ്യാർഥികൾക്ക് അനുവാദം നൽകിയത്.ഇതിനിടെ ഒരു കുട്ടിയുടെ വായിൽ നിന്നും രക്തവും വന്നിരുന്നു. മറ്റ് ചിലർക്ക് ശ്വാസ തടസ്സവും ഉണ്ടായി.
ALSO READ; അങ്ങോട്ട് മാറി നിക്കട! ഫോട്ടോയെടുക്കുന്നതിനിടെ അടുത്തുവന്ന പ്രവർത്തകനെ തൊഴിച്ച് ബിജെപി നേതാവ്
സ്‌കൂളിൽ നിന്ന് തിരികെ വീട്ടിലെത്തിയ കുട്ടികൾ ഈ സംഭവം മാതാപിതാക്കളോട് പറഞ്ഞപ്പോഴാണ് അധ്യാപികയുടെ അതിക്രമം വെളിച്ചത്തായത്.പിന്നാലെ സംഭവം വലിയ വിവാദമായി.വിദ്യാർഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തഞ്ചാവൂർ ജില്ലാ കളക്ടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ ബി പ്രിയങ്ക പങ്കജം ജില്ലാ വിദ്യാഭ്യാസ വകുപ്പിനോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം സംഭവം വിദ്യാലയത്തിലെ പ്രധാനാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അന്വേഷണം നടത്തുമെന്നും അവർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here