അർജുൻ എവിടെയെന്ന തങ്ങളുടെ ചോദ്യത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദി; അർജുൻ്റെ സഹോദരി അഞ്ജു

ഷിരൂരിൽ അർജുനെ കണ്ടെത്താനായി എല്ലാവരും കൂടെ നിന്നിരുന്നെന്നും ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിച്ചതിൻ്റെ ഫലമാണ് അർജുൻ എവിടെയെന്ന ചോദ്യത്തിന് ഇപ്പോൾ ലഭിച്ച ഉത്തരമെന്നും അർജുൻ്റെ സഹോദരി അഞ്ജു. സംസ്ഥാന സർക്കാരും എം.കെ. രാഘവൻ എംപിയും കെ.സി. വേണുഗോപാലുമടക്കം എല്ലാവരും കൂടെ തന്നെയുണ്ടായിരുന്നു.

ALSO READ: ഞങ്ങള്‍ വെറുംവാക്ക് പറയാറില്ല കേട്ടോ ! കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിലെ ആദ്യ ബാച്ചില്‍ നിന്ന് 30 പേര്‍ക്ക് ലൈസന്‍സ്

ലോറി ഉടമ മനാഫിനും മുബിനും അടക്കം എല്ലാവർക്കും നന്ദിയുണ്ടെന്നും അഞ്ജു പറഞ്ഞു.  ചില യൂട്യൂബ്  ചാനലുകൾ തങ്ങൾക്കെതിരെ ദുഷ്പ്രചരണം നടത്തിയിരുന്നു. എങ്കിലും അതെല്ലാം മറികടക്കാനായി. മനുഷ്യ സാധ്യമല്ലാത്തതെന്ന് കരുതിയ കാര്യമായിരുന്നു. വൈകി എങ്കിലും അവനെ കണ്ടെത്താനായല്ലോ-അർജുൻ്റെ സഹോദരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News