‘ഇന്ത്യ സംഖ്യത്തിന് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി’; കെ സി വേണുഗോപാൽ

ഇന്ത്യ സംഖ്യത്തിന് വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി കെ സി വേണുഗോപാൽ. ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് കെ സി വേണുഗോപാൽ നന്ദി അറിയിച്ചത്. ഹിമാചൽ, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ അടക്കമുള്ളയിടങ്ങളിൽ ബിജെപി തൂത്തെറിയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Also read:‘മൂന്ന് ലക്ഷം രൂപയ്ക്ക് ഒരു വയസുകാരനെ വിൽക്കാൻ ശ്രമം’, നാല് യുവതികളെയും ഒരു യുവാവിനെയും സാഹസികമായി പിടികൂടി പൊലീസ്: സംഭവം ദില്ലിയിൽ

‘നാമമാത്രമായ ഭൂരിപക്ഷത്തിൽ രണ്ടിടത്ത് മാത്രമാണ് ബിജെപി ജയിക്കാനായത്. മോദി സർക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. ഹിമാചലിൽ കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റി തെരെഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെ അട്ടിമറിക്കാനായിരുന്നു പദ്ധതി. പക്ഷേ ജനകിയ കോടതിയിൽ ദയനീയമായി പരാജയപ്പെട്ടു. ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഇത്’- കെ സി കെ സി വേണുഗോപാൽ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News