അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍വിജയമാക്കിയ ഏവര്‍ക്കും നന്ദി: മന്ത്രി വി ശിവന്‍കുട്ടി

അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ചരിത്രവിജയം ആയെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ നടത്തിപ്പിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി മുന്നില്‍ നിന്ന് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹമാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. ബജറ്റ് തിരക്കുകള്‍ക്കിടയിലും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കലോത്സവത്തിനായി കൊല്ലത്ത് ക്യാമ്പ് ചെയ്തു പ്രവര്‍ത്തിച്ചു. ജില്ലയില്‍ നിന്നുള്ള മറ്റ് മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ ബി ഗണേഷ്‌കുമാര്‍ എന്നിവരും കലോത്സവത്തിന്റെ വിജയത്തിനായി നേതൃപരമായ പങ്കുവഹിച്ചു. ജില്ലയിലെ മുഴുവന്‍ എം എല്‍ എ മാരും എംപിമാരും കലോത്സവത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് നന്ദി അറിയിക്കുന്നു.

20 കമ്മിറ്റികളാണ് അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചത്. മികച്ച പ്രവര്‍ത്തനമാണ് കമ്മിറ്റികളില്‍ നിന്നുണ്ടായത്. പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തിയ കോണ്‍ട്രാക്ടര്‍മാരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അപ്പീലുകളിലൂടെ വന്നവരുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും സമയനിഷ്ഠ പാലിക്കാനായി എന്നത് ശ്രദ്ധേയമാണ്.

READ ALSO:രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു: രമേശ് ചെന്നിത്തല

കലോത്സവ നഗരിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശ്രമിച്ച പോലീസ്, ഫയര്‍ ഫോഴ്‌സ് അടക്കമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും അകമഴിഞ്ഞ പിന്തുണ തന്ന കൊല്ലം നഗരസഭ അടക്കമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളോടും സൗജന്യ കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ ഒരുക്കിയ വിദ്യാര്‍ത്ഥി-യുവജന, പോലീസ് സംഘടനകളോടും നന്ദി പറയുന്നു.

കലോത്സവത്തെ ആരോഗ്യകരമായ മത്സരം ആക്കിത്തീര്‍ത്ത മത്സരാര്‍ത്ഥികള്‍ക്കും ജഡ്ജസിനും പ്രത്യേകം നന്ദി അറിയിക്കുന്നു. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്കും സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആശാ ശരത് അടക്കമുള്ളവര്‍ക്കും ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥി ആയി പങ്കെടുത്ത നിഖില വിമലിനും പ്രത്യേകം നന്ദി അറിയിക്കുന്നു.കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഗോത്രകലയായ മംഗലംകളി അവതരിപ്പിച്ച കാസര്‍ഗോഡ് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിനികള്‍ക്കും കലാവിരുന്ന് അവതരിപ്പിച്ച പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.സമഗ്ര കവറേജ് ഉറപ്പാക്കിയ മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു.

READ ALSO:150 സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍ എ ബി എച്ച് അംഗീകാരം: മന്ത്രി വീണാ ജോര്‍ജ്

ഏറ്റവും എടുത്ത് പറയേണ്ടത് കൊല്ലം ജനതയുടെ സ്‌നേഹോഷ്മളമായ വരവേല്‍പ്പിനെ കുറിച്ചാണ്. ഈ കലോത്സവം വന്‍വിജയമാക്കിയത് പങ്കാളിത്തം കൊണ്ട് കൂടിയാണ്. കൊല്ലത്ത് നടന്ന അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍വിജയം ആക്കിയ ഏവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News