‘അടിയന്തര പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് നന്ദി’: മുഖ്യമന്ത്രി

അടിയന്തര പ്രമേയം കൊണ്ടുവന്നതിൽ പ്രതിപക്ഷത്തോട് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം അഭിമുഖീകരിക്കുന്ന ധന പ്രതിസന്ധി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ഈ പ്രമേയത്തിലൂടെ ശ്രമിച്ചതെങ്കിലും യഥാർത്ഥ വസ്തുത പ്രതിപക്ഷത്തിനും പറയേണ്ടി വന്നിരിക്കുകയാണ് എന്നും മുഖ്യന്ത്രി പറഞ്ഞു.

Also read:‘ഗാന്ധിയുടെ കൊലയാളികൾ ഇന്ന് ഭരണഘടനയുടെ ഉള്ളടക്കത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കാൻ ശ്രമിക്കും’: മന്ത്രി പി രാജീവ്

ധനകാര്യ കമ്മീഷന്റെ നിലപാടിനെ വിമർശിച്ച പ്രതിപക്ഷത്തിന്റെ നിലപാടിനും നന്ദിയെന്നും കൂട്ടിച്ചേർത്തു. അടിയന്തര പ്രമേയം വിശദമായി ചർച്ച ചെയ്യാമെന്നും ചർച്ച ഒരു മണി മുതൽ മൂന്നു മണി വരെ നടത്തുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Also read:പി സി ജോർജ് ബിജെപിയിൽ പോകുമെന്ന് സൂചന; ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News