മാനന്തവാടിയെ വിറപ്പിച്ച് നാട്ടിലിറങ്ങിയ തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൾമനറി അറസ്റ്റ് ആണ് മരണ കാരണം. ശരീരത്തിലെ മുറിവുകളെല്ലാം വളരെ പഴക്കം ചെന്ന മുറിവുകളാണെന്നും മരണകാരണം ഹൃദയാഘാതമാണെന്നും പോസ്റ്റ്‌മോർട്ടം നടത്തിയ സർജൻ അജീഷ് മോഹൻദാസ് പറഞ്ഞു.
Also Read: ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ബിസിനസ്; 20ാമത്തെ കുഞ്ഞിനെ പ്രസവിക്കാനൊരുങ്ങി 39കാരി
ഇന്നലെ മയക്കുവെടി വെച്ച് പിടികൂടി കർണാടകയിൽ എത്തിച്ച ശേഷമാണ് കൊമ്പൻ ചരിഞ്ഞത്. ഇന്ന് രാവിലെ ബന്ദിപ്പൂരിൽ വെച്ചാണ് മരണമുണ്ടായത്. വനം വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു. 15 മണിക്കൂറാണ് കൊമ്പൻ മാനന്തവാടിയെ വിറപ്പിച്ചത്. വിദഗ്ദ പരിശോധന നടത്തും മുൻപെയാണ് കാട്ടാന ചരിഞ്ഞത്. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അതേസമയം പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പില്‍ തണ്ണീര്‍ കൊമ്പനെ എത്തിച്ചിരുന്നത്. ആന പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞുവെന്ന വിവരം അധികൃതര്‍ സ്ഥിരീകരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here