വീഴാതെ തണ്ണീർക്കൊമ്പൻ, വീണ്ടും മയക്കുവെടി വെച്ചു, കുങ്കിയാനകളും അനിമൽ ആംബുലസും സജ്ജം

മാനന്തവാടി ജനവാസ മേഖലയിൽ ഇറങ്ങിയ തണ്ണീർക്കൊമ്പനെ രണ്ടാമത്തെ മയക്കുവെടി വെച്ച് ദൗത്യസംഘം. ഇടത് കാലിന്റെ പിൻഭാഗത്തേറ്റ ആദ്യ മയക്കുവെടിയിൽ ആന മയങ്ങാത്തതിനെ തുടർന്നാണ് വലതുകാലിന് മുകൾവശത്തായി രണ്ടാമതും മയക്കുവെടിയുതിർത്തത്.

ALSO READ: അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന ഒരുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുക്കൊന്നു

വെറ്ററിനറി സർജൻ അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ദൗത്യസംഘത്തിൽ മൂന്ന് കുങ്കിയാനകളും ഉണ്ടായിരുന്നു. അജീഷിനോടൊപ്പം 100 പേർ ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു. ജനവാസ കേന്ദ്രമായതിനാലും ആന വാഴത്തോട്ടത്തിലൂടെ സഞ്ചരിച്ചതുമാണ് ദൗത്യം തടസപ്പെടാനും, വൈകാനും കാരണമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News