ഈ തുക കയ്യിലുണ്ടോ? എങ്കിൽ ഥാർ റോക്സ് ബുക്ക് ചെയ്യാം

thar roxx

ഥാറിന്റെ 5 ഡോര്‍ പതിപ്പ് ഇറങ്ങിയപ്പോൾ തന്നെ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സെപ്റ്റംബര്‍ 14 മുതല്‍ മഹീന്ദ്ര വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ആരംഭിച്ചിരുന്നു. 21,000 രൂപ ഉണ്ടെങ്കിൽ ഥാർ റോക്സ് ബുക്ക് ചെയ്യാം. 2024 ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണി മുതല്‍ ഥാര്‍ റോക്‌സ്‌ റിസര്‍വ് ചെയ്യാം. ടോക്കണ്‍ തുക 21,000 രൂപയാണ് നൽകേണ്ടത്. MX1, MX3, MX5, AX3L, AX5L, AX7L എന്നീ വേരിയന്റുകളില്‍ ഥാര്‍ റോക്‌സ് ലഭ്യമാണ്. ബേസ് വേരിയന്റിന്റെ വില 12.99 ലക്ഷം രൂപയാണ്. ഓഫ്-റോഡ് യാത്രകള്‍ക്കായി 4×4 ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ച ഥാര്‍ റോക്സ് വേരിയന്റുകളുടെ വില 18.79 ലക്ഷം രൂപയും ടോപ് സ്‌പെക് വേരിയന്റിന് 22.49 ലക്ഷം രൂപയാണ് നൽകേണ്ടത്.

ഥാര്‍ 3 ഡോറിൽ കാണുന്ന അതേ എഞ്ചിനുകളാണ് റോക്‌സിനും ഉള്ളത്. എന്നാല്‍ ഇവ വ്യത്യസ്തമായ ട്യൂണ്‍ സ്‌റ്റേറ്റുകളാണ് ഓഫര്‍ ചെയ്യുക. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഥാര്‍ റോക്‌സിന്റെ വീല്‍ബേസ് അളവ് കൂടിയിട്ടുണ്ട്. ആഡംബര ലുക്കിലുള്ള ഇന്റീരിയറിനെ കൂടാതെ അധിക ഭാരം ഉള്‍ക്കൊള്ളുന്നതിനു എസ്‌യുവിയുടെ സസ്‌പെന്‍ഷന്‍ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

ALSO READ: ചൂടിനെ പേടിക്കണ്ട, പിഴയും കിട്ടില്ല; മാനദണ്ഡങ്ങൾ പാലിച്ച് സൺ കൺട്രോൾ ഫിലിം ഒട്ടിക്കാം

ഡാഷ്ബോര്‍ഡിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ സ്‌ക്രീന്‍ വലുതാക്കി ലൈറ്റ് കളറിലുള്ള ഇന്റീരിയറും നൂതന സാങ്കേതിക വിദ്യകളും അകത്തളത്തിലുണ്ട്. പനോരമിക് സണ്‍റൂഫ് ആണ് പ്രധാന സവിശേഷത .ഥാർ റോക്സിന്റെ കൂടെ തന്നെ 3-ഡോര്‍ ഥാറിന്റെ വില്‍പ്പനയും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News